Category: Kerala

  • വിഴിഞ്ഞം സമരം; കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    വിഴിഞ്ഞം സമരം; കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പിൽ എത്തിക്കാൻ കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

    എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം സമരം മാറിയതോടെയാണ് പല തട്ടില്‍ അനുനയനീക്കങ്ങള്‍ നടക്കുന്നത്.
    ലത്തീന്‍ സഭ നേതാക്കള്‍ ചീഫ് സെക്രട്ടറിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു

    വിഴിഞ്ഞം പദ്ധതി ഒരു കാരണ വശാലും നിര്‍ത്തിവെയ്ക്കില്ലെന്ന കടുത്ത നിലപാടിലുള്ള സര്‍ക്കാര്‍ സമരം, അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമരക്കാരുമായി നിരവധി ചര്‍ച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ്  ഇതര സഭ തലവന്‍മാരുമായി സംസാരിച്ച്‌ സമവായ നീക്കം നടത്തുന്നത്. കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ മുന്‍കെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീന്‍ രൂപതയും തമ്മിലെ ചര്‍ച്ചക്ക് സാഹചര്യമൊരുക്കിയതു. ആ‌ര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോ, സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ പെരേരെ എന്നിവരും ചര്‍ച്ചക്കെത്തി.ഇനിയൊരു സംഘര്‍ഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ എന്നറിയുന്നു

  • പെൺകുട്ടികൾക്ക് മാത്രമായി ഹോസ്റ്റൽ വിലക്കുകൾ വേണ്ടെന്നു വനിതാകമ്മീഷൻ

    പെൺകുട്ടികൾക്ക് മാത്രമായി ഹോസ്റ്റൽ വിലക്കുകൾ വേണ്ടെന്നു വനിതാകമ്മീഷൻ

    കോഴിക്കോട്: പോസ്റ്റൽ നിയന്ത്രണങ്ങൾ
    പെൺകുട്ടികൾക്ക് മാത്രമായി വേണ്ടെന്ന്
    സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു

    വിദ്യാര്‍ത്ഥിനികള്‍ രാത്രി ഒമ്ബതരയ്ക്കുശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ധ്യക്ഷ.

    നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുതെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം മതി. ഹൈക്കോടതിയില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.

    ഹോസ്റ്റൽ വിലക്ക് ഏർപ്പെടുത്തിയതിൽ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റലില്‍
    വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും പുരുഷാധിപത്യത്തിൻ്റെ ഭാഗമാണിതെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.

    യുജിസിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത് എന്തിനെന്ന് അറിയിക്കാന്‍ സിംഗിള്‍ബെഞ്ച് സര്‍ക്കാരിനോടു ആവശ്യപെട്ടു. സംസ്ഥാന വനിത കമ്മിഷന് അഭിപ്രായം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

  • ആരെയും വിസ്മയിപ്പിക്കുന്ന കേരളത്തിൻറെ സൗന്ദര്യം

    ആരെയും വിസ്മയിപ്പിക്കുന്ന കേരളത്തിൻറെ സൗന്ദര്യം

    ആരെയും വിസ്മയിപ്പിക്കുന്നതാണ് കേരളത്തിൻറെ സൗന്ദര്യം .
    കേരളത്തിൻറെ സൗന്ദര്യം പ്രകൃതിയിൽ മാത്രമല്ല അടങ്ങിയിരിക്കുന്നത്
    കേരളത്തിൻറെ കലകളിലും പൈത്രകത്തിലും സംസ്കാരത്തിലും എല്ലാം കേരളത്തിൻറെ സൗന്ദര്യം നിറഞ്ഞു നില്ക്കുന്നു.മലകൾ കൊണ്ടും കടൽ തീരം കൊണ്ടും പുഴകൾ കൊണ്ടും എല്ലാം കേരള സമ്പന്നമാണ് .
    ഈ വൈവിധ്യങ്ങൾക്ക് എല്ലാം അതിൻറതായ ഒരു മാസ്മരിക സൗന്ദര്യം ഉണ്ട് .അത് ആസ്വാദകൻറെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങി ചെല്ലുന്നു, അവിടെ സ്ഥിരപ്രതിഷ്ഠ നേടുന്നു
    കേരളത്തെ കാണാൻ വരുന്ന സഞ്ചാരികളുടെ ഹൃദയത്തിൽ എന്നന്നേക്കുമായി കേരളം പതിയുന്നു.
    സമീപകാലത്തുണ്ടായ കാലാവസ്ഥ വ്യതിയാനം മാറ്റിനിർത്തിയാൽ വളരെ അനുഗ്രഹീതമായ ഒരു കാലാവസ്ഥയാണ് കേരളത്തിലുണ്ടായിരുന്നത് .കേരളത്തിൻറെ പ്രകൃതി സൗന്ദര്യം മാത്രമല്ല മനുഷ്യരെ ആകർഷിക്കുന്നത്
    കേരളത്തിൻറെ ആത്മ സൗന്ദര്യം കൂടെ അവർ തിരിച്ചറിയുന്നു .വേറിട്ട് നിൽക്കുന്ന ഒരു സൗന്ദര്യമാണ് കേരളത്തിൻ്റെ മലനിരകൾക്ക് ഒരു പ്രത്യേകതയുണ്ട് വയലുകൾക്ക് ഒരു പ്രത്യേകതയുണ്ട് കായലുകൾ ഒരു പ്രത്യേകതയുണ്ട്.എന്തിനേറെ പറയുന്നു ഈ സവിശേഷത കേരളത്തിൻറെ മുഴുവൻ പ്രകൃതിയിലും നിറഞ്ഞു നില്ക്കുന്നു.

    ലോൺലി പ്ലാനറ്റ് ,ടൈം മാഗസിൻ എല്ലാം
    കേരളം ഒരു സഞ്ചാരി കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി പരാമർശിച്ചിട്ടുണ്ടു

    കേരളം അതിപുരാതനകാലം മുതലേ വിദേശികളെ ആകർഷിച്ചിട്ടുള്ള ഒരു നാടാണ് .മധ്യപൂർവദേശത്ത് നിന്നും
    യൂറോപ്പിൽനിന്നും എല്ലാം ആദ്യകാലത്ത് മനുഷ്യർ കേരളത്തിൽ വന്നു താമസിച്ചതു
    ഒരുപക്ഷേ കേരളത്തിലെ സുന്ദരമായ പ്രകൃതിയും കാലാവസ്ഥയും ഒക്കെ കണ്ടിട്ടായിരിക്കും

    എന്നാൽ അടുത്ത കാലത്തായി കേരളം സന്ദർശിക്കുന്ന വിദേശസഞ്ചാരികളുടെ എണ്ണം ഒരുപാട് കുറഞ്ഞിട്ടുണ്ട് എന്ന് നമുക്ക് അറിയാം . എങ്കിലും ആഭ്യന്തര സഞ്ചാരികൾക്ക് കേരളം വളരെ പ്രിയപ്പെട്ടത് തന്നെയാണ്

    ഇന്ന് ലോകത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളിൽ നേരിട്ട് വിമാന സർവീസുകൾ ഉള്ള രാജ്യങ്ങളിലേക്കാണ് കൂടുതൽ ടൂറിസ്റ്റുകൾ സഞ്ചരിക്കുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും

    യൂറോപ്പിലും അമേരിക്കയിലുള്ള ഒരു സഞ്ചാരിക്ക് കേരളത്തിലേക്ക് വരണമെങ്കിൽ ആദ്യം ഇന്ത്യയിൽ വന്നു ബോംബെയിൽ നിന്നോ ഡൽഹിയിൽ നിന്നോ ഫ്ലൈറ്റ് പിടിച്ചു വേണം വരാൻ. അതുപോലെയല്ല ഒരു സഞ്ചാരിക്ക് ദുബായിലേക്കോ തായ്‌ലൻഡിലെക്കോ യാത്ര ചെയ്യാൻ.

    ഇതുകൊണ്ട് മാത്രമായില്ല
    വികസിതരാജ്യങ്ങളിലെ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മക്ക് ഉണ്ടാക്കിയെടുക്കേണ്ടത് ഉണ്ട്
    നല്ല റോഡുകളും ഹോട്ടലുകളും പബ്ലിക് ടോയ്‌ലറ്റുകളും എല്ലാം ഇതിന് ആവശ്യമാണ്


    ഇതിനു പുറമേ കേരളത്തിൻറെ
    സൗന്ദര്യവും സവിശേഷതകളും പ്രചരിപ്പിക്കാൻ നല്ല മാർക്കറ്റിംഗ് തന്ത്രങ്ങളും ആവിഷ്കരിച്ചാൽ
    തീർച്ചയായിട്ടും കേരളത്തിലേക്ക് നമുക്ക് വീണ്ടും വിദേശസഞ്ചാരികളെ കൊണ്ടുവരാൻ സാധിക്കും