You are currently viewing അക്കൗണ്ട് സസ്‌പെൻഷനെതിരെ ഉപയോക്താക്കൾക്ക് അപ്പീൽ നൽകാമെന്ന് ട്വിറ്റർ അറിയിച്ചു

അക്കൗണ്ട് സസ്‌പെൻഷനെതിരെ ഉപയോക്താക്കൾക്ക് അപ്പീൽ നൽകാമെന്ന് ട്വിറ്റർ അറിയിച്ചു

ട്വിറ്റർ ഉപയോക്താക്കൾക്ക് അക്കൗണ്ട് സസ്പെൻഷനുകൾക്ക് എതിരെ ഇനി അപ്പീൽ ചെയ്യാൻ കഴിയും. അക്കൗണ്ട് പുനഃസ്ഥാപിക്കൽ പുതിയ മാനദണ്ഡങ്ങൾ പ്രകാരം കമ്പനി വിലയിരുത്തും.  ഫെബ്രുവരി 1 മുതൽ, പുതിയ സമ്പ്രദായം നിലവിൽ വരും .

  പുതിയ മാനദണ്ഡമനുസരിച്ച്, പ്ലാറ്റ്‌ഫോമിന്റെ നയങ്ങൾക്ക് വിരുദ്ധമായി ഗൗരവമേറിയതോ,  ആവർത്തിച്ചുള്ളതോ ആയ ലംഘനങ്ങൾക്ക് മാത്രമേ ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തുകയുള്ളൂ.

നിയമവിരുദ്ധമായ ഉള്ളടക്കത്തിലോ പ്രവർത്തനത്തിലോ ഏർപ്പെടുക, അക്രമം പ്രോത്സാഹിപ്പിക്കുക, ഭീഷണിപ്പെടുത്തുക, മറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയും കടുത്ത നയ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

തങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ട്വീറ്റുകളുടെ പ്രചാരം പരിമിതപ്പെടുത്തുകയോ , ട്വീറ്റുകൾ നീക്കംചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യുന്നതു പോലുള്ള മൃദു നയങ്ങൾ സ്വീകരിക്കുമെന്നു ട്വിറ്റർ പറഞ്ഞു.

ഡിസംബറിൽ, എലോൺ മസ്ക്കിൻ്റെ വിമാനത്തെക്കുറിച്ചുള്ള പൊതു വിവരങ്ങൾ പ്രസിദ്ധീകരിച്ച വിവാദത്തിൽ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിന് മസ്‌ക് വിമർശനത്തിന് വിധേയനായി.  പിന്നീട് അദ്ദേഹം അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു.

Leave a Reply