സമതലങ്ങളിൽ മാത്രമല്ല, മലനിരകളിലും ആനകൾ സഞ്ചരിക്കും; അപൂർവ കാഴ്ച വൈറൽ
ന്യൂഡൽഹി: മലനിരകളിലെ കുത്തനെയുള്ള ചരിവുകളിലും ഏഷ്യൻ ആനകൾക്ക് അനായാസം സഞ്ചരിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥ സൂപ്രിയ സാഹു പങ്കുവെച്ച എക്സ് പോസ്റ്റ് ശ്രദ്ധ നേടുന്നു. നീലഗിരിയിലെ കുത്തനെയുള്ള പുൽമേടുകളും പാറക്കെട്ടുകളും നിറഞ്ഞ മലഞ്ചരിവിലൂടെ കൊമ്പുള്ള ആന സഞ്ചരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് പോസ്റ്റിനൊപ്പമുള്ളത്. സാധാരണയായി സമതലപ്രദേശങ്ങളുമായി ബന്ധപ്പെടുത്തി കാണുന്ന ആനകൾക്ക് ദുർഘടമായ മലഞ്ചരിവുകളിലും മികച്ച ചലനശേഷിയുണ്ടെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. മലനിരകളിലെ കഠിനമായ ഭൂപ്രകൃതിയോട് ഇണങ്ങിച്ചേരാനുള്ള ആനകളുടെ കഴിവിലേക്കും ഇത് ശ്രദ്ധ ക്ഷണിക്കുന്നു. 2026ൽ WWF-ഇന്ത്യയും അരുണാചൽ പ്രദേശിലെ ബന്ധപ്പെട്ട […]