ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രതിഷേധം അക്രമാസക്തമായി; 1,800 പേർ അറസ്റ്റിൽ

പാരിസ്: വിലക്കയറ്റം, വേതനവർധനയില്ലായ്മ, ഭവനച്ചെലവ്, പൊതുസേവനങ്ങളിലെ പ്രതിസന്ധി എന്നിവയ്ക്കെതിരെ ഫ്രാൻസിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. ശനിയാഴ്ച രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും കലാപവും തീവെപ്പും കൊള്ളയും അരങ്ങേറി. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 1,800 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.…

Continue Readingഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രതിഷേധം അക്രമാസക്തമായി; 1,800 പേർ അറസ്റ്റിൽ

യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

കൊട്ടാരക്കര: യുകെയിൽ നഴ്സിങ് പഠനത്തിനെത്തിയ മലയാളി വിദ്യാർഥിനി നന്ദന ജിനു (19) കുഴഞ്ഞുവീണു മരിച്ചു. കൊല്ലം റൂറൽ എസ്.പി. ഓഫിസിലെ എസ്.ഐ. ജിനു പി., ധന്യ എൻ.ആർ. ദമ്പതികളുടെ മകളാണ് നന്ദന. യുകെയിലെ ഗിൽഫോർഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് സറേയിൽ നഴ്സിങ് പഠനത്തിനായി…

Continue Readingയുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

നെടുമ്പാശ്ശേരി കാർ അപകടം: മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമെന്ന് സുഹൈൽ സജീവിന്റെ മാതാവ്

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹ സജീവിന്റെ വൈകാരിക പ്രതികരണം ശ്രദ്ധേയമാകുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും തങ്ങൾ അവർക്കൊപ്പമാണെന്നും അവർ വ്യക്തമാക്കി.…

Continue Readingനെടുമ്പാശ്ശേരി കാർ അപകടം: മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമെന്ന് സുഹൈൽ സജീവിന്റെ മാതാവ്

കുടുംബത്തോടൊപ്പം പോകാനാണ് താൽപര്യം; കോടതിയിൽ നിലപാട് വ്യക്തമാക്കി അധ്യാപിക അനുമോൾ

കോഴിക്കോട് തൊട്ടിൽപാലത്തുനിന്ന് കാണാതായ ഗവൺമെന്റ് എൽ.പി. സ്കൂൾ അധ്യാപിക കെ. അനുമോൾ കുടുംബത്തോടൊപ്പം പോകാനാണ് താൽപര്യമെന്ന് കോടതിയെ അറിയിച്ചു. 12 ദിവസങ്ങൾക്ക് ശേഷം പാലക്കാട്ടുനിന്ന് കണ്ടെത്തിയ അനുമോളെ കല്ലാച്ചി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞതെല്ലാം മറന്ന് അനുമോളെ സ്വീകരിക്കാൻ…

Continue Readingകുടുംബത്തോടൊപ്പം പോകാനാണ് താൽപര്യം; കോടതിയിൽ നിലപാട് വ്യക്തമാക്കി അധ്യാപിക അനുമോൾ

പെരുമ്പിലാവിൽ പുതിയ പോലീസ് സ്റ്റേഷൻ: സർക്കാർ തലത്തിൽ നടപടികൾ പുരോഗമിക്കുന്നു

കുന്നംകുളം: കുന്നംകുളം നിയോജക മണ്ഡലത്തിലെ പെരുമ്പിലാവിൽ പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണെന്ന് എംഎൽഎ എ.സി. മൊയ്തീൻ അറിയിച്ചു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം…

Continue Readingപെരുമ്പിലാവിൽ പുതിയ പോലീസ് സ്റ്റേഷൻ: സർക്കാർ തലത്തിൽ നടപടികൾ പുരോഗമിക്കുന്നു

ചങ്ങനാശേരിയിൽ പുതിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ; വേളാങ്കണ്ണി സർവീസ് അടുത്ത ആഴ്ച തുടങ്ങും

ചങ്ങനാശേരി: മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ.എസ്.ആർ.ടി.സി. സി.എം.ഡിയുമായി ചർച്ച നടത്തി ചങ്ങനാശേരി എം.എൽ.എ. വിനു ജോബ്. തിരുവനന്തപുരം നിയമസഭാ സമ്മേളനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ ബസ് സ്റ്റാൻഡിന്റെ നിർമാണം, പുതിയ സർവീസുകൾ ആരംഭിക്കൽ, മുടങ്ങിക്കിടക്കുന്ന സർവീസുകൾ പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങൾ…

Continue Readingചങ്ങനാശേരിയിൽ പുതിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ; വേളാങ്കണ്ണി സർവീസ് അടുത്ത ആഴ്ച തുടങ്ങും

കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി; ആൺസുഹൃത്തും കസ്റ്റഡിയിൽ

കോഴിക്കോട് തൊട്ടിൽപാലത്തുനിന്ന് കാണാതായ സ്കൂൾ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. ഒക്ടോബർ 5-ന് കാണാതായ അനുമോളെ 12 ദിവസങ്ങൾക്കുശേഷം പാലക്കാട് പുതുശ്ശേരിയിലെ വാടകവീട്ടിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് കണ്ടെത്തിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.…

Continue Readingകാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി; ആൺസുഹൃത്തും കസ്റ്റഡിയിൽ

വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ: മുന്നൊരുക്കങ്ങൾ വിലയിരുത്തി മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ യോഗം

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ 2026-ലെ ക്രിസ്തുരാജത്വ തിരുനാളിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ തിരുനാളിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് വിശദമായ ചർച്ചകൾ…

Continue Readingവെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ: മുന്നൊരുക്കങ്ങൾ വിലയിരുത്തി മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ യോഗം

ഗ്യാനേഷ് കുമാറിനെ നീക്കണം; എസ്‌ഐആർ റദ്ദാക്കണം:ഡിഎംകെ

ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ നീക്കണമെന്നും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്‌ഐആർ) നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ. പാർട്ടി അധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചെന്നൈയിലെ അണ്ണാ അറിവാലയത്തിൽ ചേർന്ന പാർലമെന്ററി…

Continue Readingഗ്യാനേഷ് കുമാറിനെ നീക്കണം; എസ്‌ഐആർ റദ്ദാക്കണം:ഡിഎംകെ

കേന്ദ്ര വഖഫ് നിയമം പാലിച്ചില്ലെന്ന് ആരോപണം; കേരളത്തിലെ പുതിയ വഖഫ് ബോർഡിനെതിരെ ബിജെപി

കേരളത്തിൽ പുതിയ വഖഫ് ബോർഡ് രൂപീകരിച്ചത് കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണെന്ന് ആരോപിച്ച് ബിജെപി. നിയമത്തിലെ സെക്ഷൻ 14 പ്രകാരം നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംസ്ഥാന സർക്കാർ പുതിയ ബോർഡ് രൂപീകരിച്ച് ഉത്തരവിറക്കിയതെന്നാണ് ബിജെപിയുടെ വിമർശനം. പുതിയ വഖഫ്…

Continue Readingകേന്ദ്ര വഖഫ് നിയമം പാലിച്ചില്ലെന്ന് ആരോപണം; കേരളത്തിലെ പുതിയ വഖഫ് ബോർഡിനെതിരെ ബിജെപി