മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 12കാരിക്ക് ദാരുണാന്ത്യം
വയനാട്: മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 12 വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടേനാൽ പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷ്–സ്വപ്ന ദമ്പതികളുടെ മകൾ ദിവയാണ് മരിച്ചത്. മാനന്തവാടി രണ്ടേനാൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അനുജനൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ദിവയെ പിന്നിൽനിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു.…