You are currently viewing അഗളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിa

അഗളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിa

അഗളി: വീട്ടിലെ ശുചിമുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അഗളി നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയെയാണ് (16) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അഗളി ജി.വി.എച്ച്.എസ്. സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം ശുചിമുറിയിൽ പോയ അരുന്ധതി ഏറെ നേരം പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സംഭവം കണ്ടെത്തിയത്.

മൃതദേഹം അഗളി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അമ്മ സൂര്യ (കുടുംബശ്രീ, അഗളി), സഹോദരി ആർദ്ര എന്നിവരാണ് കുടുംബാംഗങ്ങൾ.

ആത്മഹത്യ ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പറുകൾ: ദിശ: 1056, 0471-2552056 (ടോൾ ഫ്രീ)

Leave a Reply