You are currently viewing അദാനി ഗ്രൂപ്പിന് വിപണി മൂലധനത്തിൽ 1.3 ലക്ഷം കോടി രൂപ കൂടി നഷ്ടമായി

അദാനി ഗ്രൂപ്പിന് വിപണി മൂലധനത്തിൽ 1.3 ലക്ഷം കോടി രൂപ കൂടി നഷ്ടമായി

തിങ്കളാഴ്ച്ച അദാനി ഗ്രൂപ്പിന് വിപണി മൂലധനത്തിൽ 1.3 ലക്ഷം കോടി രൂപ കൂടി നഷ്ടമായി. അദാനി ടോട്ടൽ ഗ്യാസ് 20%, അദാനി ഗ്രീൻ എനർജി 17.5%, അദാനി ട്രാൻസ്മിഷൻ 20%, , അദാനി പവർ 5%, അദാനി വിൽമർ 5% എന്നിവ നഷ്ട്ടം നേരിട്ടു.അദാനി എന്റർപ്രൈസസ് 3.33%,അദാനി പോർട്സ് 1.2% എന്നിവ നേട്ടമുണ്ടാക്കി.

ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾക്ക് ഞായറാഴ്ച അദാനി 413 പേജുള്ള മറുപടി നൽകി.

ഇത് കേവലം ഒരു പ്രത്യേക കമ്പനിക്ക് നേരെയുള്ള അനാവശ്യമായ ആക്രമണമല്ലെന്നും ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, അഖണ്ഡത, ഗുണനിലവാരം, രാജ്യത്തിന്റെ വളർച്ച, എന്നിവയ്‌ക്കെതിരെയുള്ള ആക്രമണമാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

ഹിൻഡൻബർഗ് റിസർച്ചിന്റെ ജനുവരി 24-ലെ റിപ്പോർട്ടിലെ ആരോപണങ്ങൾ നുണയല്ലാതെ മറ്റൊന്നുമല്ലെന്നും, അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതും, ദുരുദ്ദേശ്യപരവുമാണെന്ന് അദാനി പറഞ്ഞു.

അദാനി എന്റർപ്രൈസസിന്റെ ₹20,000 കോടി ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്‌പി‌ഒ) കഴിഞ്ഞ ആഴ്ച തുറന്നു. നിർദ്ദിഷ്ട ഓഫറിനായി കമ്പനി ഒരു ഇക്വിറ്റി ഷെയറിന് ₹3,112 മുതൽ ₹3,276 വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെ, എഫ്പിഒയ്ക്ക് 1% മാത്രമാണ് സബ്സ്ക്രിപ്ഷൻ ലഭിച്ചത് . ഹിൻഡെബർഗ് റിപ്പോർട്ടിന് ശേഷം അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ എഫ്‌പിഒ വിലയേക്കാൾ താഴ്ന്നതാണ് ഇതിന് കാരണം.

പബ്ലിക് ഇഷ്യു ജനുവരി 27 വെള്ളിയാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു, ജനുവരി 31 ചൊവ്വാഴ്ച അവസാനിക്കും. വാരാന്ത്യത്തിൽ, എഫ്‌പിഒ ഷെഡ്യൂൾ ചെയ്തതുപോലെ നടക്കുമെന്നും എഫ്‌പിഒ വിലയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും അദാനി പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ 413 പേജുള്ള വിശദീകരണങ്ങൾക്ക് മറുപടിയായി, ഹിൻഡൻബർഗ് റിസർച്ച് കമ്പനി മറുപടി നൽകി, ദേശീയതകൊണ്ടോ ഞങ്ങൾ ഉന്നയിച്ച എല്ലാ പ്രധാന ആരോപണങ്ങൾക്കും അവ്യക്തതമായ മറുപടി പറഞ്ഞു കൊണ്ടോ തട്ടിപ്പിനെ മറച്ച് വയ്ക്കാൻ സാധിക്കിലെന്ന് അവർ പറഞ്ഞു.

വെള്ളിയാഴ്ച ഏഴ് അദാനി കമ്പനികൾക്ക് വിപണി മൂലധനത്തിൽ മൂന്ന് ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു. അദാനി ടോട്ടൽ ഗ്യാസിന് 79,788 കോടി രൂപയും അദാനി എന്റർപ്രൈസസിന് 68,343 കോടി രൂപയും അദാനി ഗ്രീൻ എനർജിക്ക് 57,876 കോടി രൂപയും നഷ്ടമായി

Leave a Reply