ന്യൂഡൽഹി: മുൻ പ്രതിരോധമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായവരുടെ കാപട്യമാണ് രാജിക്ക് പിന്നിലെ കാരണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
കോൺഗ്രസിനു അടിസ്ഥാനം നഷ്ടപെട്ടതായും, സ്തുതിപാഠകരുടെ ഒരു സംഘമായി മാറിയെന്നും ,രാജ്യത്തിൻ്റെ താല്പര്യങ്ങൾക്ക് പ്രാധാന്യം നല്കുന്നില്ലെന്നും അനിൽ ട്വീറ്റിൽ പറഞ്ഞു
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായും എഐസിസി സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് സെല്ലിന്റെ ദേശീയ കോ-ഓർഡിനേറ്ററായും അനിൽപ്രവർത്തിച്ചിട്ടുണ്ട് . തന്നെ പിന്തുണച്ച കേരള സംസ്ഥാന നേതൃത്വത്തിനും ഡോ.ശശി തരൂരിനും അദ്ദേഹം നന്ദി പറഞ്ഞു.