അപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

  • Post author:
  • Post category:Sports
  • Post comments:0 Comments

ഫെബ്രുവരി 9 മാണിക്യത്തിലും നീലക്കല്ലുകൊണ്ടും പൊതിഞ്ഞ അപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച ക്രിസ്റ്റ്യാനോ റൊണാൾേഡോയുടെ ചിത്രം വൈറലാകുന്നു.
വ്യാഴാഴ്ച അൽ-വെഹ്ദയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി, അൽ-നാസർ ടീം പുറത്ത് വിട്ട വീഡിയോ ക്ലിപ്പിൽ ആണ് റൊണാൾഡോയുടെ ചിത്രം കണ്ടത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ധരിച്ച വാച്ച് റോളക്സ് ജിഎംടി-മാസ്റ്റർ II ആന്നെന്ന് കരുതപെടുന്നു
റോളക്‌സിന്റെ ജനപ്രിയമായ ചുവപ്പ്, നീല രത്ന പാറ്റേണും വാച്ചിൽ ഉണ്ട്. റൊണാൾഡോ ധരിച്ച പ്രസ്തുത വാച്ചിന് 114,000 പൗണ്ട് വിലവരും.

അൽ-നാസർ ക്ലബിനു വേണ്ടി കളിക്കുന്ന റൊണാൾഡോ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനാണ്. രണ്ടര വർഷത്തെ കരാർ പ്രകാരം അദ്ദേഹത്തിനു ഓരോ വർഷവും 173 മില്യൺ പൗണ്ട് ലഭിക്കും.

റൊണാൾഡോയുടെ കളിക്കളത്തിന് പുറത്തുള്ള ജീവിതം പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ്. ലോകത്തിലെ ഏറ്റവും ധനികരായ അത്‌ലറ്റുകളിൽ ഒരാളായ അദ്ദേഹം ആഡംബരപൂർണ്ണമായ ജീവിതശൈലി നയിക്കുന്നതായി അറിയപ്പെടുന്നു.

Leave a Reply