You are currently viewing അമേരിക്കൻ പൗരന്മാർ റഷ്യ വിട്ടുപോകുവാൻ യുഎസ് എംബസി അഭ്യർത്ഥിച്ചു

അമേരിക്കൻ പൗരന്മാർ റഷ്യ വിട്ടുപോകുവാൻ യുഎസ് എംബസി അഭ്യർത്ഥിച്ചു

ഉക്രെയ്‌നിലെ യുദ്ധവും റഷ്യൻ സർക്കാരിൻ്റെ അറസ്റ്റോ, തടവോ ഉണ്ടാകാനുള്ള സാധ്യതയും കാരണം എല്ലാ അമേരിക്കക്കാരോടും ഉടൻ രാജ്യം വിടാൻ റഷ്യയിലെ യുഎസ് എംബസി അഭ്യർത്ഥിച്ചു.

സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും റഷ്യയിൽ സ്ഥിരമായി സംരക്ഷിക്കപ്പെടുന്നില്ല. യുഎസ് പൗരന്മാർ രാഷ്ട്രീയമോ സാമൂഹികമോ ആയ എല്ലാ പ്രതിഷേധങ്ങളും ഒഴിവാക്കണം, പ്രകടനങ്ങളിൽ പങ്കെടുത്ത യുഎസ് പൗരന്മാരെ റഷ്യൻ അധികൃതർ ഇതിനു മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട് എംബസി പറഞ്ഞു.

തങ്ങളുടെ പൗരന്മാർക്ക് റഷ്യ വിടാൻ അമേരിക്ക കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത്തരമൊരു പൊതു മുന്നറിയിപ്പ് നൽകിയിരുന്നു.


Leave a Reply