ന്യൂഡൽഹി: ലോകത്തിലെ പ്രശസ്തമായ താജ്മഹലിന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ഒരു കോടി രൂപയുടെ വസ്തുനികുതിയും ജല ബില്ലും സംബന്ധിച്ച നോട്ടീസ്. ചരിത്രത്തിൽ ഇതാദ്യമായാണ് പൈതൃകകേന്ദ്രത്തിന് വസ്തുനികുതിയുടെയും ജലനികുതിയുടെയും പേരിൽ നോട്ടീസ് ലഭിക്കുന്നത്.
ജലനികുതിയ്ക്കും വസ്തുനികുതിയ്ക്കും നോട്ടീസ് നൽകിയതായി എഎസ്ഐ (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) ഉദ്യോഗസ്ഥർ പറഞ്ഞു.ഏകദേശം 1.40 ലക്ഷം രൂപയും ഒരു കോടി രൂപയും സ്വത്ത്, ജലനികുതി ഇനത്തിൽ അടയ്ക്കാൻ എഎസ്ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു പൈതൃകമായ ഇത്മദ്-ഉദ്-ദൗളയ്ക്കും വസ്തുവകകൾക്കും ജലനികുതികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കുടിശ്ശികയുള്ള കടങ്ങൾ അടുത്ത 15 ദിവസത്തിനുള്ളിൽ അടച്ചുതീർക്കാൻ എഎസ്ഐക്ക് നിർദ്ദേശം നൽകി; അല്ലാത്തപക്ഷം താജ്മഹൽ “അറ്റാച്ച്” ചെയ്യപ്പെടും എന്ന് മുന്നറയിപ്പും നല്കി യിട്ടുണ്ടു. അടയ്ക്കാത്ത മുൻകൂർ നികുതി ബാധ്യതകളുടെ പലിശയും നോട്ടീസിൽ അടങ്ങിയിരിക്കുന്നു.
മാധ്യമങ്ങളോട് സംസാരിക്കവേ, എഎസ്ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേൽ പറഞ്ഞു, “സ്മാരകങ്ങൾക്ക് വസ്തുനികുതി ബാധകമല്ല. ജലത്തിന് വാണിജ്യപരമായ ഉപയോഗമില്ലാത്തതിനാൽ നികുതി നൽകാനും ഞങ്ങൾ ബാധ്യസ്ഥരല്ല” പച്ചപ്പ് നിലനിർത്താനാണ് വെള്ളം ഉപയോഗിക്കുന്നത്. താജ്മഹലിന്റെ വെള്ളവും വസ്തു നികുതിയുമായി ബന്ധപ്പെട്ട നോട്ടീസുകൾ ആദ്യമായാണ് ലഭിക്കുന്നത്. ഇത് അബദ്ധത്തിൽ അയച്ചതാകാം.
മുഗൾ ചക്രവർത്തി ഷാജഹാൻ 1631 നും 1648 നും ഇടയിൽ ആഗ്രയിൽ തന്റെ പ്രിയ പത്നി മുംതാസിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് താജ്മഹൽ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ സ്മാരകം