You are currently viewing ആദിത്യ-എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു: ഐഎസ്ആർഓ
ആദിത്യLI:Image credits:ISRO

ആദിത്യ-എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു: ഐഎസ്ആർഓ

സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ പേടകമായ ആദിത്യ-എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു.
ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) നിർമിച്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്‌സി-ഷാറിൽ എത്തിയിയതായി ഐഎസ്ആർഓ അറിയിച്ചു

ബഹിരാകാശത്ത് നിന്ന് സൂര്യനെ പര്യവേക്ഷണം ചെയ്യുന്ന ദൗത്യമായിരിക്കും ആദിത്യ എൽ1 നിർവ്വഹിക്കുക. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ  ലഗ്രാഞ്ച് പോയിന്റ് 1 (L1) ൽ പേടകം നിലകൊള്ളും. ഇവിടെ  ഗ്രഹണങ്ങൾ പോലുള്ള തടസ്സങ്ങളില്ലാതെ സൂര്യനെ തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും.   ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ തുടങ്ങിയ സൂര്യന്റെ വിവിധ പാളികൾ നിരീക്ഷിക്കാൻ  ഇലക്ട്രോമാഗ്നറ്റിക്, കണികാ, കാന്തിക മണ്ഡലം ഡിറ്റക്ടറുകൾ ഉൾപ്പെടെ ഏഴ് ഉപകരണങ്ങൾ പേടകത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

  L1-ൽ നിലയുറപ്പിച്ചിരിക്കുന്ന ആദിത്യയുടെ നാല് ഉപകരണങ്ങൾ  സൂര്യനെ നേരിട്ട് നിരീക്ഷിക്കുന്നു, ബാക്കിയുള്ള മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്റ് L1-ൽ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച്  പഠനം നടത്തും

കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷനുകൾ, ഫ്ലെയർ ആക്റ്റിവിറ്റികൾ, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത, കണികാ പ്രചരണം എന്നിവയും അതിലേറെ കാര്യങ്ങളും മനസ്സിലാക്കുന്നതിനുള്ള സുപ്രധാന വിവരങ്ങൾ ആദിത്യ L1-ന്റെ ഉപകരണങ്ങളിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Leave a Reply