ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2023 സെപ്റ്റംബർ 2-ന് രാവിലെ 11:50 ന് ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) പിഎസ്എൽവി-സി57 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്.വാഹനം ഉപഗ്രഹത്തെ കൃത്യമായി അതിന്റെ ഭ്രമണപഥത്തിൽ എത്തിച്ചതായി ഇസ്റോ ട്വീറ്റ് ചെയ്തു
ബഹിരാകാശത്ത് നിന്ന് സൂര്യനെ പര്യവേക്ഷണം ചെയ്യുന്ന ദൗത്യമായിരിക്കും ആദിത്യ എൽ1 നിർവ്വഹിക്കുക. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിന്റ് 1 (L1) ൽ പേടകം നിലകൊള്ളും. ഇവിടെ ഗ്രഹണങ്ങൾ പോലുള്ള തടസ്സങ്ങളില്ലാതെ സൂര്യനെ തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ തുടങ്ങിയ സൂര്യന്റെ വിവിധ പാളികൾ നിരീക്ഷിക്കാൻ ഇലക്ട്രോമാഗ്നറ്റിക്, കണികാ, കാന്തിക മണ്ഡലം ഡിറ്റക്ടറുകൾ ഉൾപ്പെടെ ഏഴ് ഉപകരണങ്ങൾ പേടകത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
L1-ൽ നിലയുറപ്പിച്ചിരിക്കുന്ന ആദിത്യയുടെ നാല് ഉപകരണങ്ങൾ സൂര്യനെ നേരിട്ട് നിരീക്ഷിക്കുന്നു, ബാക്കിയുള്ള മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്റ് L1-ൽ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠനം നടത്തും
കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷനുകൾ, ഫ്ലെയർ ആക്റ്റിവിറ്റികൾ, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത, കണികാ പ്രചരണം എന്നിവയും അതിലേറെ കാര്യങ്ങളും മനസ്സിലാക്കുന്നതിനുള്ള സുപ്രധാന വിവരങ്ങൾ ആദിത്യ L1-ന്റെ ഉപകരണങ്ങളിൽ നിന്ന് ലഭിക്കുമെന്ന്
കരുതുന്നു