You are currently viewing ആധാർ സ്ഥിരീകരണത്തിനു കാർഡ് ഉടമകളുടെ സമ്മതം നിർബന്ധമാണെന്ന് UIDAI യുടെ പുതിയ മാർഗനിർദേശം

ആധാർ സ്ഥിരീകരണത്തിനു കാർഡ് ഉടമകളുടെ സമ്മതം നിർബന്ധമാണെന്ന് UIDAI യുടെ പുതിയ മാർഗനിർദേശം

ആധാർ സ്ഥിരീകരണത്തിനു കാർഡ് ഉടമകളുടെ സമ്മതം നിർബന്ധമാണെന്ന് UIDAI പുതിയ മാർഗനിർദേശം

  ആധാർ സ്ഥിരീകരണം നടത്തുന്നതിന് മുമ്പ് ആധാർ ഉടമകളുടെ സമ്മതം ആവശ്യമാണെന്നും  ആധാർ ഉടമകളുടെ സമ്മതം പേപ്പറിലോ ഇലക്‌ട്രോണിക് വഴിയോ ലഭിക്കണമെന്നും  Requesting Entities (REs) നോട് അഭ്യർത്ഥിക്കുന്ന   പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ UIDAI പുറത്തിറക്കി.

ശേഖരിക്കുന്ന ഡാറ്റയുടെ തരവും ആധാർ സ്ഥിരീകരണത്തിൻ്റെ ഉദ്ദേശ്യവും ഉടമകൾ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഓൺലൈൻ ആധികാരികത പരിശോധന നടത്തുന്ന RE-കളോട് ആവശ്യപെട്ടു. ആധാർ ഉടമകളിൽ നിന്ന് എടുത്ത സമ്മതം ഉൾപ്പെടെയുള്ള  ഇടപാടുകളുടെ വിവരങ്ങൾ ആധാർ നിയമങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന കാലയളവിലേക്ക് മാത്രമേ സൂക്ഷിക്കുവാൻ പാടുള്ളൂ.

  ആധാർ ഉടമകൾക്ക്  സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന RE-കൾക്ക് ആധാർ നമ്പറും ഡെമോഗ്രാഫിക്/ബയോമെട്രിക് OTP വിവരങ്ങളും ആധികാരികത ഉറപ്പാക്കുന്നതിനായി സെൻട്രൽ ഐഡന്റിറ്റി ഡാറ്റാ ശേഖരണത്തിലേക്ക് സമർപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട് . സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നമ്പർ നിർബന്ധമാണെന്ന് യുഐഡിഎഐ പറയുന്നു.

RE-കൾ ആധാർ ഉടമകളോട് മര്യാദയുള്ളവരായിരിക്കണമെന്നും ആധികാരിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ആധാർ നമ്പറുകളുടെ സുരക്ഷയും രഹസ്യസ്വഭാവവും സംബന്ധിച്ച് അവർക്ക് ഉറപ്പ് നൽകണമെന്നും UIDAI നിർദ്ധേശിച്ചു.  ഉടമകളുടെ ആൾമാറാട്ടം, അല്ലെങ്കിൽ ഏതെങ്കിലും  സംശയാസ്പദമായ പ്രവർത്തനങ്ങൾ എല്ലാം ഉടൻ തന്നെ യുഐഡിഎഐയിൽ RE കൾ റിപ്പോർട്ട്
ചെയ്യണമെന്ന് തുടങ്ങിയ നിർദ്ദേശങ്ങളും
പുതിയ ഉത്തരവിലുണ്ട്

Leave a Reply