ടെക് ഭീമനായ ആപ്പിളിന്റെ ഐഒഎസ് 18 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ‘ഏറ്റവും വലിയ’ അപ്‌ഡേറ്റ് ആകാൻ സാധ്യതയുണ്ടെന്ന് ബ്ലൂംബർഗ് മാധ്യമപ്രവർത്തകൻ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്തു. ഈ വർഷം ജൂണിൽ നടക്കുന്ന ആപ്പിളിന്റെ വാർഷിക ഡബ്ലിയുഡബ്ലിയുഡിസി ഡെവലപ്പർമാരുടെ കോൺഫറൻസിൽ ഐഒഎസ് 18 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും.
ഗുർമാന്റെ ഏറ്റവും പുതിയ പവർ ഓൺ വാർത്താക്കുറിപ്പിൽ, ആപ്പിളിന്റെ ഉള്ളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. . ഈ വെളിപ്പെടുത്തൽ ജൂണിൽ നടക്കുന്ന ആപ്പിളിന്റെ വാർഷിക ഡബ്ലിയുഡബ്ലിയുഡിസി ഡെവലപ്പർമാരുടെ കോൺഫറൻസിന് മുന്നോടിയായി ആവേശം ജനിപ്പിച്ചു.
പുതിയ ആശയവിനിമയ സംവിധാനമായ ആർസിഎസ്-നുള്ള പിന്തുണയും ഐഒഎസ് 18 ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ മെച്ചപ്പെട്ട സന്ദേശമയക്കാൻ സാധ്യമാക്കാനുള്ള ആപ്പിളിന്റെ പ്രതിബദ്ധതയ്‌ക്കൊപ്പം, ഉപഭോക്താക്കളിൽ നിന്നുമുള്ള സമ്മർദ്ദത്തെ തുടർന്നാണ് ഈ നടപടി.
കൂടാതെ, ആപ്പിളിന്റെ ഡെവലപ്‌മെന്റ് ടൂളുകളിൽ ജനറേറ്റീവ് എഎ സംയോജിപ്പിക്കുന്നതിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്. പേജുകൾ, കീനോട്ട് തുടങ്ങിയ ആപ്പുകളിൽ ജനറേറ്റീവ് എഎ യുടെ ശക്തി പ്രയോജനപ്പെടുത്തുന്ന അപ്‌ഡേറ്റുകൾ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
ഈ അപ്‌ഡേറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഐഒഎസ് 18 ഐഫോൺ ഉപയോക്താക്കൾക്കായി ചില ആവേശകരമായ പുതിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.