You are currently viewing ആപ്പിൾ ഐഫോൺ കൗമാരക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോൺ: സർവ്വേ

ആപ്പിൾ ഐഫോൺ കൗമാരക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോൺ: സർവ്വേ

പൈപ്പർ സാൻഡ്‌ലറിന്റെ പുതിയ സർവ്വേ പ്രകാരം, കൗമാരക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോണായി ആപ്പിളിന്റെ ഐഫോൺ തുടരുന്നു. സർവേയിൽ പങ്കെടുത്ത കൗമാരക്കാരിൽ 87 ശതമാനവും ഐഫോൺ ഉടമകളാണ്.88 ശതമാനം പേർ തങ്ങളുടെ അടുത്ത മൊബൈൽ ഉപകരണമായി ഐഫോൺ വാങ്ങുവാൻ ഉദ്ദേശിക്കുന്നു.  കഴിഞ്ഞ വർഷം മുതൽ കൗമാരക്കാരുടെ ഐഫോണിനോടുള്ള താല്പര്യം കുറഞ്ഞിട്ടില്ല.  കഴിഞ്ഞ ദശകത്തിൽ കൗമാരക്കാർക്കിടയിൽ ഐഫോണിനോടുള്ള താൽപര്യം കുതിച്ചുയർന്നിട്ടുണ്ടു.

  സാവധാനത്തിലാണെങ്കിലും ആപ്പിൾ വാച്ചിന്റെ ജനപ്രീതിയും വളരുകയാണ്.  സർവേയിൽ പങ്കെടുത്ത 34 ശതമാനം കൗമാരക്കാർക്ക് ആപ്പിൾ വാച്ച് സ്വന്തമായുണ്ട്. കഴിഞ്ഞ വർഷം ഇത് 31 ശതമാനമായിരുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ ആപ്പിൾ വാച്ച് വാങ്ങാൻ പദ്ധതിയുള്ളതായി 10 ശതമാനം കൗമാരക്കാർ പറഞ്ഞു. 

 കൗമാരക്കാർക്കിടയിൽ ഏറ്റവും മികച്ച പേയ്‌മെന്റ് ആപ്പാണ് ആപ്പിൾ പേ. കഴിഞ്ഞ മാസം 42 ശതമാനം പേർ ഈ സേവനം ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്തു.  ക്യാഷ് ആപ്പ് (27 ശതമാനം), വെൻമോ (20 ശതമാനം), പേപാൽ (10 ശതമാനം) എന്നിവയെ ആപ്പിൾ പേ പിന്നിലാക്കി.

 സ്‌ട്രീമിംഗ് മ്യൂസിക് വിഭാഗത്തിൽ ആപ്പിൾ ആധിപത്യം പുലർത്തിയില്ല, അതിൽ സ്‌പോട്ടിഫൈയ്‌ക്ക്  പിന്നിൽ അവർ രണ്ടാം സ്ഥാനത്തെത്തി.  സർവേയിൽ പങ്കെടുത്ത 70 ശതമാനം കൗമാരക്കാരും തങ്ങളുടെ സംഗീത സേവനമായി സ്‌പോട്ടിഫൈയ്‌ ഉപയോഗിക്കുന്നതായി പറഞ്ഞു, അതേസമയം വെറും 30 ശതമാനം പേർ ആപ്പിൾ മ്യൂസിക്ക് ഉപയോഗിക്കുന്നു.  46 ശതമാനം കൗമാരക്കാർ സ്‌പോട്ടിഫൈയ്‌ക്ക് സേവനത്തിന് പണം നൽകുമ്പോൾ 30 ശതമാനം പേർ ‘ആപ്പിൾ മ്യൂസിക്കിന്’ പണം നൽകുന്നു.

വർഷത്തിൽ രണ്ടുതവണ സർവേ നടത്തി 10 വർഷത്തിലേറെയായി പൈപ്പർ സാൻഡ്‌ലർ ഈ റിപ്പോർട്ടുകൾ നൽകുന്നുണ്ട്.  ഈ റിപ്പോർട്ടിനായി, യുഎസ്സിൽ  49 സംസ്ഥാനങ്ങളിലായി ശരാശരി 15.7 വയസ്സുള്ള 9,193 കൗമാരക്കാരെ സർവ്വേ നടത്തി.

Leave a Reply