രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. വിവിധ ആഭ്യന്തര വിമാനക്കമ്പനികൾ സമർപ്പിച്ച ട്രാഫിക് കണക്കുകൾ അനുസരിച്ച്, യാത്രക്കാരുടെ എണ്ണം റെക്കോർഡ് ഭേദിച്ച് 503.92 ലക്ഷത്തിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 42.85% ഗണ്യമായ വാർഷിക വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണം 352.75 ലക്ഷം ആയിരുന്നു .ഉയർന്നുവരുന്ന യാത്രക്കാരുടെ കണക്കുകൾ വിമാന യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത സൂചിപ്പിക്കുന്നു,
കൂടാതെ മാസാടിസ്ഥാനത്തിലുള്ള വളർച്ചാ നിരക്ക് 2022 ഏപ്രിലിനും 2023ഏപ്രിലിനും ഇടയിൽ 22.18% വർദ്ധിച്ചു, ഇത് ആഭ്യന്തര വ്യോമയാന വ്യവസായത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് അടിവരയിടുന്നു. സുരക്ഷിതവും കാര്യക്ഷമവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ വിമാന യാത്രയെ പരിപോഷിപ്പിക്കുന്നതിൽ വിമാന കമ്പനികൾ , വിമാനത്താവളങ്ങൾ, വ്യോമയാന മന്ത്രാലയം എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് ഈ സ്ഥിരതയുള്ള വളർച്ച.
യാത്രക്കാരുടെ എണ്ണത്തിലെ പ്രശംസനീയമായ വളർച്ചയ്ക്ക് പുറമേ, 2023 ഏപ്രിൽ മാസത്തെ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാനങ്ങളുടെ മൊത്തത്തിലുള്ള റദ്ദാക്കൽ നിരക്ക് 0.47% എന്ന താഴ്ന്ന നിരക്കിൽ തുടർന്നു. കൂടാതെ, 2023 ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം, 10,000 യാത്രക്കാരിൽ ഏകദേശം 0.28 പേർ മാത്രമേ പരാതികൾ നൽകിയിട്ടുള്ളൂ.