ആമസോൺ 2300 ലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു
ആമസോണിന്റെ പുതിയ റൗണ്ട് പിരിച്ചുവിടലിന്റെ ഭാഗമായി സിയാറ്റിൽ മേഖലയിലെ 2,300 ജീവനക്കാരെ വെട്ടിക്കുറച്ചതായി വാഷിംഗ്ടൺ സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് ബുധനാഴ്ച ഉച്ചയ്ക്ക് ലഭിച്ച നോട്ടീസിൽ പറയുന്നു.
സിയാറ്റിലിൽ 1,852 പേരെയും വാഷിംഗ്ടണിലെ ബെല്ല്യൂവിൽ 448 പേരെയും വെട്ടിക്കുറയ്ക്കുന്നതായി അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ആഴ്ച്ചയിൽ ആരംഭിച്ച പിരിച്ചുവിടലുകളിൽ ആഗോളതലത്തിൽ ഏകദേശം 18,000 തൊഴിലുകൾ ഇല്ലാതാവുമെന്ന് കമ്പനി അറിയിച്ചു.
ആദ്യ റൗണ്ട് പിരിച്ചുവിടലുകൾക്ക് ശേഷം വരുന്ന ഈ നീക്കം, ടെക് തൊഴിലാളികളുടെ ഭാവി അനിശ്ചിത്വത്തി ലാക്കുകയാണ് .ഏകദേശം 10,000 ജോലികൾ വെട്ടിക്കുറയ്ക്കുകയാണെന്ന് മൈക്രോസോഫ്റ്റും ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു, ടെക് വ്യവസായത്തിന് രണ്ട് പ്രയാസകരമായ വർഷങ്ങൾ മുന്നിലുണ്ടെന്ന് അതിന്റെ സിഇഒ പറഞ്ഞു.
നവംബറിൽ, ആമസോൺ അതിന്റെ ആദ്യ റൗണ്ട് പിരിച്ചുവിടൽ ആരംഭിച്ചു. അന്ന് ഏകദേശം 10,000 ആളുകളെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിൽ ആമസോൺ ഒറ്റയ്ക്കല്ല. മെറ്റാ, സ്‌നാപ്പ്, ഡോർഡാഷ്, മൈക്രോസോഫ്റ്റ് എന്നീ പ്രധാന കമ്പനികൾ നിരവധി ജീവനക്കാരെ പിരിച്ചു
വിടാൻ പദ്ധതി ഉള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്
ബിഗ് ടെക് കമ്പനികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം 60,000 തൊഴിലാളികളെ പിരിച്ചുവിട്ടതായി കരുതപെടുന്നു. അതേസമയം വിവിധ കമ്പനികൾ മൊത്തത്തിൽ 2022 മുതൽ ഏകദേശം 300,000 തെറ്റിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്