ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് (ജിഇഎംപിഎൽ) പുതിയ ആമ്പിയർ സീൽ ഇഎക്സ് ഇലക്ട്രിക്
സ്‌കൂട്ടർ ഇന്ത്യയിൽ
69,900 രൂപയ്ക്ക് (എക്‌സ്-ഷോറൂം, മധ്യപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്) വില്പന തുടങ്ങി
മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളിൽ, പുതിയ ആമ്പിയർ സീൽ ഇഎക്സ് ഇലക്ട്രിക് സ്‌കൂട്ടറിന് 75,000 രൂപ (എക്‌സ്-ഷോറൂം) വില വരും
ആമ്പിയർ സീൽ ഇഎക്സ് ഇലക്ട്രിക്ക് സ്കൂട്ടർ ഉപഭോക്താക്കൾക്ക് 2023 മാർച്ച് 31 വരെ 6,000 രൂപ വരെ അധിക ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാമെന്ന് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പറഞ്ഞു.
2.3kWh അഡ്വാൻസ്ഡ് ലിഥിയം ബാറ്ററിയും 1.8kW ഇലക്ട്രിക് മോട്ടോറും ആണ് പുതിയ ആമ്പിയർ സീൽ ഇഎക്സ് ഇലക്ട്രിക് സ്കൂട്ടറിൻ്റെ പ്രത്യേകതകളായി കമ്പനി പറയുന്നു
നിർമ്മാതാവ് പറയുന്നതനുസരിച്ച് പൂർണ്ണമായും ചാർജ്ജ് ചെയ്ത ബാറ്ററി പാക്കിൽ 120 കിലോമീറ്ററിലധികം സഞ്ചരിക്കാൻ പുതിയ ആമ്പിയർ സീൽ ഇഎക്സ് ഇലക്ട്രിക് സ്കൂട്ടറിന് കഴിയും. കൂടാതെ 55km/h വേഗത കൈവരിക്കാനും 5 മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാനും കഴിയും.
പുതിയ ആമ്പിയർ സീൽ ഇഎക്സ് ഇലക്ട്രിക് സ്കൂട്ടറിൽ ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷനും രണ്ടറ്റത്തും ഡ്രം ബ്രേക്കുകളും സജ്ജീകരിച്ചിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്. സ്കൂട്ടർ സ്റ്റോൺ ഗ്രേ, ഐവറി വൈറ്റ്, ഇൻഡിഗോ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്
“പുതിയ ആമ്പിയർ സീൽ ഇഎക്സ് അവതരിപ്പിക്കുന്നതിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന മികച്ച റൈഡിംഗ് അനുഭവം നൽകാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ യുവാക്കളുടെ ദൈനംദിന മൊബിലിറ്റി ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണ് ഇ-സ്കൂട്ടർ, കൂടാതെ സുഖവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു”.പുതിയ ഉൽപ്പന്നത്തെക്കുറിച്ച് സംസാരിച്ച ജിഇഎംപിഎൽ ന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സഞ്ജയ് ബെൽ പറഞ്ഞു