You are currently viewing ആയുസ്സിനും , ആരോഗ്യത്തിനും ഈ മത്സ്യങ്ങൾ ധാരാളം കഴിക്കുക

ആയുസ്സിനും , ആരോഗ്യത്തിനും ഈ മത്സ്യങ്ങൾ ധാരാളം കഴിക്കുക

ധാരാളം മത്സ്യം കഴിക്കുന്നവരാണ് കേരളീയർ ഉച്ചയ്ക്ക് ഊണിനോടൊപ്പം മീൻകറിയുടെ ചാർ എങ്കിലും ലഭിച്ചില്ലെങ്കിൽ ഊണ് കഴിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്കേരളം മത്സ്യസമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ് സമുദ്രത്തിൽ നിന്നും കായലിൽ നിന്നും പുഴകളിൽ നിന്നൊക്കെനമ്മൾ മീൻ പിടിച്ചു ഭക്ഷിക്കുന്നവരാണ്കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും ഉച്ചയ്ക്ക് അടുപ്പിൽ കിടന്ന് തിളക്കുന്നതു മത്തിക്കറിയോ അയലക്കറിയോ ഒക്കെ ആയിരിക്കും. മീൻ കറി വച്ചു കഴിക്കാനും പൊരിച്ചു കഴിക്കാനും ആണ് മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്നത് . മത്സ്യം ധാരാളമായികയറ്റുമതി ചെയ്യപ്പെടുന്ന സംസ്ഥാനം കൂടിയാണ് കേരളം

കേരളത്തിൽ ലഭിക്കുന്ന മത്സ്യങ്ങളിൽ ഏറ്റവും പോഷകമൂല്യങ്ങൾ ഉള്ളവയാണ് മത്തിയും, അയലയും, ചൂരയും.
ഈ മൂന്ന് മത്സ്യങ്ങളുംനമ്മൾ ആഹാരത്തിന്റെഭാഗമാക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യത്തിന് ഇത് വളരെ ഗുണം ചെയ്യുംഇനി ഈ മൂന്ന് മത്സ്യങ്ങളുടെയും ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

മത്തി (Sardines)

മത്തിയിൽ കാൽസിയം ധാരാളം ഉള്ളതിനാൽ ഡോക്ടർമാർ പ്രായമുള്ളവർക്കും ഗർഭിണികൾക്കും ശുപാർശ ചെയ്യാറുണ്ട്.
കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് വളരെ ആവശ്യമാണ് .ഒമേഗ 3 യുടെ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമാണ് മത്തി.മസ്തിഷ്കാഘാതത്തെയും
ഹൃദ്രോഗത്തെയും പ്രതിരോധിക്കാൻ ഇത് സഹായിക്കും

വൈറ്റമിൻ ഡി വൈറ്റമിൻ ബി 12 പോലെ അനവധി വിറ്റാമിനുകളും മത്തിയിൽ അടങ്ങിയിട്ടുണ്ട് .ഹൃദയത്തിൻറെ ആരോഗ്യത്തിനും
എല്ലുകളുടെ ആരോഗ്യത്തിനും ഇതു നല്ലതാണ്.പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ മത്തി കഴിക്കുന്നതു പേശികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും  നല്ലതാണ്

അയല (Mackeral)

കേരളീയരുടെ ഇഷ്ട മത്സ്യമാണ് അയല .അയല ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും .അയല കറിവച്ചാലും പൊരിച്ചു കഴിച്ചാലും വളരെ സ്വാദിഷ്ടമാണ് . ഒമേഗ 3 ധാരാളമടങ്ങിയിട്ടുള്ളതിനാൽ ഹൃദ്രോഗത്തെയും,മസ്തിഷ്കാഘാതത്തെയും പ്രതിരോധിക്കാൻ സാധിക്കും .
വൈറ്റമിൻ ബി 1 ബി 2 ബി 3  ബി 6 ബി 12 ധാരാളം അടങ്ങിയതു കൊണ്ട്എല്ലുകളുടെ ആരോഗ്യത്തിന്  വളരെ നല്ലതാണ്

  ചൂര  (Tuna)
 
കേരളത്തിൽ പ്രത്യേകിച്ച്തെക്കൻ കേരളത്തിൽ വളരെ പ്രിയങ്കരമായ മത്സ്യമാണ് ചൂര.പോഷക മൂല്യങ്ങൾ ധാരാളമുണ്ട്.  ഒമേഗ 3 ചൂരയിൽ അടങ്ങിയതിനാൽ കൊളസ്ട്രോളിനെ പ്രതിരോധിക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും .ഇത് ഹൃദയത്തിൻറെ ആരോഗ്യകരമായ പ്രവർത്തനത്തിന് വളരെ നല്ലതാണ്.പൊട്ടാസ്യം ,അയഡിൻ ,ഇരുമ്പ് എന്നിവ ധാരാളമായി ചൂരയിൽ അടങ്ങിയിട്ടുണ്ട് .
വിറ്റാമിൻ ഡി യുടെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യത്തിന്  നല്ലതാണ്..ചൂരയിലുള്ള ഒമേഗ 3 കണ്ണിൻറെ കാഴ്ച ശക്തിക്കും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും ഉത്തമമാണ്.

Leave a Reply