ആരെയും വിസ്മയിപ്പിക്കുന്നതാണ് കേരളത്തിൻറെ സൗന്ദര്യം .
കേരളത്തിൻറെ സൗന്ദര്യം പ്രകൃതിയിൽ മാത്രമല്ല അടങ്ങിയിരിക്കുന്നത്
കേരളത്തിൻറെ കലകളിലും പൈത്രകത്തിലും സംസ്കാരത്തിലും എല്ലാം കേരളത്തിൻറെ സൗന്ദര്യം നിറഞ്ഞു നില്ക്കുന്നു.മലകൾ കൊണ്ടും കടൽ തീരം കൊണ്ടും പുഴകൾ കൊണ്ടും എല്ലാം കേരള സമ്പന്നമാണ് .
ഈ വൈവിധ്യങ്ങൾക്ക് എല്ലാം അതിൻറതായ ഒരു മാസ്മരിക സൗന്ദര്യം ഉണ്ട് .അത് ആസ്വാദകൻറെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങി ചെല്ലുന്നു, അവിടെ സ്ഥിരപ്രതിഷ്ഠ നേടുന്നു
കേരളത്തെ കാണാൻ വരുന്ന സഞ്ചാരികളുടെ ഹൃദയത്തിൽ എന്നന്നേക്കുമായി കേരളം പതിയുന്നു.
സമീപകാലത്തുണ്ടായ കാലാവസ്ഥ വ്യതിയാനം മാറ്റിനിർത്തിയാൽ വളരെ അനുഗ്രഹീതമായ ഒരു കാലാവസ്ഥയാണ് കേരളത്തിലുണ്ടായിരുന്നത് .കേരളത്തിൻറെ പ്രകൃതി സൗന്ദര്യം മാത്രമല്ല മനുഷ്യരെ ആകർഷിക്കുന്നത്
കേരളത്തിൻറെ ആത്മ സൗന്ദര്യം കൂടെ അവർ തിരിച്ചറിയുന്നു .വേറിട്ട് നിൽക്കുന്ന ഒരു സൗന്ദര്യമാണ് കേരളത്തിൻ്റെ മലനിരകൾക്ക് ഒരു പ്രത്യേകതയുണ്ട് വയലുകൾക്ക് ഒരു പ്രത്യേകതയുണ്ട് കായലുകൾ ഒരു പ്രത്യേകതയുണ്ട്.എന്തിനേറെ പറയുന്നു ഈ സവിശേഷത കേരളത്തിൻറെ മുഴുവൻ പ്രകൃതിയിലും നിറഞ്ഞു നില്ക്കുന്നു.
ലോൺലി പ്ലാനറ്റ് ,ടൈം മാഗസിൻ എല്ലാം
കേരളം ഒരു സഞ്ചാരി കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി പരാമർശിച്ചിട്ടുണ്ടു
കേരളം അതിപുരാതനകാലം മുതലേ വിദേശികളെ ആകർഷിച്ചിട്ടുള്ള ഒരു നാടാണ് .മധ്യപൂർവദേശത്ത് നിന്നും
യൂറോപ്പിൽനിന്നും എല്ലാം ആദ്യകാലത്ത് മനുഷ്യർ കേരളത്തിൽ വന്നു താമസിച്ചതു
ഒരുപക്ഷേ കേരളത്തിലെ സുന്ദരമായ പ്രകൃതിയും കാലാവസ്ഥയും ഒക്കെ കണ്ടിട്ടായിരിക്കും
എന്നാൽ അടുത്ത കാലത്തായി കേരളം സന്ദർശിക്കുന്ന വിദേശസഞ്ചാരികളുടെ എണ്ണം ഒരുപാട് കുറഞ്ഞിട്ടുണ്ട് എന്ന് നമുക്ക് അറിയാം . എങ്കിലും ആഭ്യന്തര സഞ്ചാരികൾക്ക് കേരളം വളരെ പ്രിയപ്പെട്ടത് തന്നെയാണ്
ഇന്ന് ലോകത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളിൽ നേരിട്ട് വിമാന സർവീസുകൾ ഉള്ള രാജ്യങ്ങളിലേക്കാണ് കൂടുതൽ ടൂറിസ്റ്റുകൾ സഞ്ചരിക്കുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും
യൂറോപ്പിലും അമേരിക്കയിലുള്ള ഒരു സഞ്ചാരിക്ക് കേരളത്തിലേക്ക് വരണമെങ്കിൽ ആദ്യം ഇന്ത്യയിൽ വന്നു ബോംബെയിൽ നിന്നോ ഡൽഹിയിൽ നിന്നോ ഫ്ലൈറ്റ് പിടിച്ചു വേണം വരാൻ. അതുപോലെയല്ല ഒരു സഞ്ചാരിക്ക് ദുബായിലേക്കോ തായ്‌ലൻഡിലെക്കോ യാത്ര ചെയ്യാൻ.
ഇതുകൊണ്ട് മാത്രമായില്ല
വികസിതരാജ്യങ്ങളിലെ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മക്ക് ഉണ്ടാക്കിയെടുക്കേണ്ടത് ഉണ്ട്
നല്ല റോഡുകളും ഹോട്ടലുകളും പബ്ലിക് ടോയ്‌ലറ്റുകളും എല്ലാം ഇതിന് ആവശ്യമാണ്
ഇതിനു പുറമേ കേരളത്തിൻറെ
സൗന്ദര്യവും സവിശേഷതകളും പ്രചരിപ്പിക്കാൻ നല്ല മാർക്കറ്റിംഗ് തന്ത്രങ്ങളും ആവിഷ്കരിച്ചാൽ
തീർച്ചയായിട്ടും കേരളത്തിലേക്ക് നമുക്ക് വീണ്ടും വിദേശസഞ്ചാരികളെ കൊണ്ടുവരാൻ സാധിക്കും