You are currently viewing ഇംഗ്ലണ്ടിലെ ഗ്രാമീണ മേഖലയിൽ ഭവനരഹിതരുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ 40% വർദ്ധിച്ചു: റിപോർട്ട്

ഇംഗ്ലണ്ടിലെ ഗ്രാമീണ മേഖലയിൽ ഭവനരഹിതരുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ 40% വർദ്ധിച്ചു: റിപോർട്ട്

  • Post author:
  • Post category:World
  • Post comments:0 Comments

ബ്രിട്ടീഷ് കണ്ട്രിസൈഡ് ചാരിറ്റി കാമ്പെയ്‌ൻ ടു പ്രൊട്ടക്റ്റ് റൂറൽ ഇംഗ്ലണ്ടിന്റെ (സിപിആർഇ) സമീപകാല റിപ്പോർട്ട് പ്രകാരം ഇംഗ്ലണ്ടിലെ ഗ്രാമീണ മേഖലയിലെ ഭവനരഹിതരുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ 40% വർദ്ധിച്ചു.  യുകെയിൽ തുറന്ന സ്ഥലങ്ങളിൽ ഉറങ്ങുന്നവരുടെ എണ്ണം 2018ൽ 17,212 ആയിരുന്നത് 2023ൽ 24,143 ആയി ഉയർന്നതായി പഠനം കണ്ടെത്തി.

 ഗ്രാമപ്രദേശങ്ങളിൽ ഈ പ്രശ്നം വളരെ രൂക്ഷമാണ്. ഭവനരഹിതരരുടെ ജനസംഖ്യ 100,000 ആളുകളിൽ 15 ആണെന്ന് കണക്കാക്കപ്പെടുന്നു, ഇത് പല പട്ടണങ്ങളിലും കൂടുതലാണ്.  2022-ൽ തുടങ്ങിയ സാമ്പത്തിക മാന്ദ്യമാണ് പ്രതിസന്ധിക്ക് കാരണമെന്ന് സിപിആർഇ പറയുന്നു.യുകെയിലെ പണപ്പെരുപ്പം ദശാബ്ദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായ 11.1% ആണിപ്പോൾ. ഇത് വീടുകളുടെ വില റെക്കോഡ് നിലയിൽ എത്തിച്ചു .വേതന വർദ്ധനവിലുള്ള സ്തംഭനാവസ്ഥ, പൊതു ഭവനങ്ങൾക്കായുള്ള നീണ്ട കാത്തിരിപ്പ് എന്നിവ കുടാതെ രണ്ടാമത്തെ വീടുകൾക്കും ,ഹ്രസ്വകാല വാടകയിലും വർദ്ധനവ് ഉണ്ടായി.

സാധാരണക്കാരന് താങ്ങാനാവുന്ന ഭവനങ്ങളുടെ അഭാവം പ്രതിസന്ധിയുടെ ഒരു പ്രധാന ഘടകമാണ്, സിപിആർഇ ഇതിനെ ” രൂക്ഷമായ” പ്രശനം എന്ന് വിശേഷിപ്പിക്കുന്നു.  ശരാശരി വീടിന്റെ വില ഏകദേശം £420,000  വരുന്ന ഗ്രാമീണ ഇംഗ്ലണ്ടിൽ 300,000 ആളുകൾ സാമൂഹിക ഭവനത്തിനായി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

 കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ബ്രിട്ടനിലെ കുടിയിറക്കപ്പെട്ടവരുടെ എണ്ണം ഡിസംബറിൽ 14% വർധിച്ചതായി ഹൗസിംഗ് ചാരിറ്റി ഷെൽട്ടറിന്റെ പ്രത്യേക റിപ്പോർട്ട് വെളിപ്പെടുത്തിയതോടെ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. ഏകദേശം നാല് ദശലക്ഷത്തോളം വീടുകളുടെ കുറവുള്ളതിനാൽ  യുകെയുടെ ഭവന പ്രതിസന്ധി പരിഹരിക്കാൻ അരനൂറ്റാണ്ട് സമയമെടുക്കുമെന്ന് സെന്റർ ഫോർ സിറ്റിസ് എന്ന തിങ്ക് ടാങ്ക് കണക്കാക്കുന്നു.

 ഗ്രാമീണ ഭവനരഹിതരുടെ വർദ്ധനവ് ആശങ്കാജനകമാണ്. ഈ പ്രശ്നം പരിഹരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാണ്. സാധാരണക്കാരന് താങ്ങാനാവുന്ന ഭവനങ്ങളിൽ സർക്കാർ നിക്ഷേപം നടത്തണം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കുള്ള പിന്തുണ വർദ്ധിപ്പിക്കണം, ഭവന വിപണി നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം.എങ്കിൽ മാത്രമേ ഈ പ്രതിസന്ധി മാറ്റാൻ കഴിയൂ എന്നുള്ളത് വ്യക്തമാണ്.

Leave a Reply