ഇന്ത്യയിൽ ലിഥിയം നിക്ഷേപം കണ്ടെത്തി
രാജ്യത്ത് ആദ്യമായി ലിഥിയം നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു
ജമ്മു കശ്മീരിന്റെ വടക്കൻ കേന്ദ്രഭരണ പ്രദേശമായ റിയാസി ജില്ലയിൽ 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപങ്ങൾ കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
ഇലക്‌ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ ലിഥിയം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ലിഥിയം ഉൾപ്പെടെയുള്ള പ്രധാന ധാതുക്കളുടെ സ്രോതസ്സ് കണ്ടത്താൻ ഇന്ത്യ ഈയിടെ ശ്രമിച്ചുവരികയാണ്.