You are currently viewing ഇന്ത്യയുടെ ഉൽപ്പാദന വിഹിതം 25% വരെ ഉയർത്താൻ ആപ്പിൾ ലക്ഷ്യമിടുന്നു: പീയുഷ് ഗോയൽ

ഇന്ത്യയുടെ ഉൽപ്പാദന വിഹിതം 25% വരെ ഉയർത്താൻ ആപ്പിൾ ലക്ഷ്യമിടുന്നു: പീയുഷ് ഗോയൽ

നിലവിലുള്ള 5% – 7% ൽ നിന്നു 25% വരെ ഇന്ത്യയിൽ നിന്നു ഉത്പാദിപ്പിക്കണമെന്നു Apple Inc ആഗ്രഹിക്കുന്നണ്ടെന്നു കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ തിങ്കളാഴ്ച പറഞ്ഞു.

“അവരുടെ ഉൽപ്പാദനത്തിന്റെ ഏകദേശം 5-7% ഇന്ത്യയിലാണുള്ളത്., അവരുടെ നിർമ്മാണത്തിന്റെ 25% വരെ എത്തിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. അവർ  ഏറ്റവും പുതിയ മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി,”  മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

എന്നിരുന്നാലും, എപ്പോഴാണ് ആപ്പിൾ ലക്ഷ്യം കൈവരിക്കാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല, അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് കമ്പനി ഉടൻ പ്രതികരിച്ചില്ല.

2017-ൽ വിസ്ട്രോൺ വഴിയും പിന്നീട് ഫോക്‌സ്‌കോണിലൂടെയും ഐഫോൺ അസംബ്ലി ആരംഭിച്ചതുമുതൽ, കാലിഫോർണിയ ആസ്ഥാനമായുള്ള ആപ്പിൾ, പ്രാദേശിക ഉൽപ്പാദനത്തിനായുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രോത്സാഹനത്തിനു അനുസൃതമായി ഇന്ത്യയിൽ വലിയ മുതൽമുടക്ക്  നടത്തി.

രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഐഫോൺ ഫാക്ടറിയിലെ തൊഴിലാളികളെ നാലിരട്ടിയാക്കാൻ ഫോക്‌സ്‌കോൺ പദ്ധതിയിടുന്നതായി കഴിഞ്ഞ വർഷം വാർത്തയുണ്ടായിരുന്നു.  ഡിസംബറിൽ ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതി 1 ബില്യൺ ഡോളറിലെത്തിയെന്ന് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

ചൈനയുടെ കോവിഡ് -19 മായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും, ബെയ്ജിംഗിനും വാഷിംഗ്ടണിനുമിടയിൽ വർദ്ധിച്ചുവരുന്ന വ്യാപാര,രാഷ്ട്രീയ പിരിമുറുക്കങ്ങൾ, ഉൽപ്പാദനം മറ്റൊരിടത്തേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതികളെ സ്വാധീനിച്ചു.

Leave a Reply