You are currently viewing ഇന്ത്യൻ റെയിൽവേ പുതിയ വാട്ട്‌സ്ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി സംവിധാനം<br>ആരംഭിച്ചു

ഇന്ത്യൻ റെയിൽവേ പുതിയ വാട്ട്‌സ്ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി സംവിധാനം
ആരംഭിച്ചു

ഇന്ത്യൻ റെയിൽവേ വാട്ട്‌സ്ആപ്പ് വഴിയുള്ള ഫുഡ് ഡെലിവറി സംവിധാനത്തിനു ആരംഭം കുറിച്ചു

ഇന്ത്യൻ റെയിൽവേയുടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) അതിന്റെ ഇ-കാറ്ററിംഗ് ആപ്പ് ഫുഡ് ഓൺ ട്രാക്കിലൂടെയും പ്രത്യേകമായി സൃഷ്ടിച്ച വെബ്‌സൈറ്റ് www.catering.irctc.co.in വഴിയും ഇ-കാറ്ററിംഗ് സേവനങ്ങൾ ഇപ്പോൾ നല്കുന്നുണ്ട്

ഇനി മുതൽ യാത്രക്കാർക്ക് പിഎൻആർ നമ്പർ ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് വഴി ഓർഡർ നല്കാനും, ഓർഡർ ചെയ്ത ഭക്ഷണം ട്രെയിനിൽ ലഭിക്കുകയും ചെയ്യും.

“തിരഞ്ഞെടുത്ത ട്രെയിനുകളിൽ
വാട്ട്‌സ്ആപ്പ് വഴിയുള്ള
ഇ-കാറ്ററിംഗ് സേവനങ്ങൾ തുടങ്ങി കഴിഞ്ഞു. ഉപഭോക്തൃ അഭിപ്രായത്തിൻ്റെയം നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ മറ്റ് ട്രെയിനുകളിലും ഇത് പ്രാപ്തമാക്കും,” റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

ഇതിനായി +91-8750001323 എന്ന ബിസിനസ് വാട്ട്‌സ്ആപ്പ് നമ്പർ റെയിൽവേ പുറത്തിറക്കി.

യാത്രയ്ക്കിടെ യാത്രക്കാർക്ക് വാട്‌സ്ആപ്പ് വഴി ഭക്ഷണം എങ്ങനെ ഓർഡർ ചെയ്യാം എന്നതിനെ കുറിച്ച് റെയിൽവേയുടെ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

1. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, www.ecatering.irctc.co.in എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഇ-കാറ്ററിംഗ് സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിനായി ബിസിനസ് വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് ഉപഭോക്താവിന് ഒരു സന്ദേശം അയയ്‌ക്കും.

2. വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം, ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് അവർ യാത്ര പോകുന്ന റൂട്ടിലുള്ള സ്റ്റേഷനുകളിൽ ലഭ്യമായ അവരുടെ ഇഷ്ടമുള്ള റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ബുക്ക് ചെയ്യാം.

3. തുടർന്ന് അവർക്ക് വാട്ട്‌സ്ആപ്പ് നമ്പർ വഴി ആശയവിനിമയം നടത്താൻ സാധിക്കും. ഒരു AI പവർ ചാറ്റ്ബോട്ട് യാത്രക്കാർക്കുള്ള ഇ-കേറ്ററിംഗ് സേവനങ്ങളുടെ എല്ലാ ചോദ്യങ്ങളും കൈകാര്യം ചെയ്യും.

Leave a Reply