You are currently viewing ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറും:അനുരാഗ് താക്കൂര്‍

ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറും:അനുരാഗ് താക്കൂര്‍

ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറുമെന്നു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.അടുത്ത വര്‍ഷത്തോടെ രാജ്യത്തിന് കുറഞ്ഞത് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെയെങ്കിലും ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

“ഡ്രോണ്‍ യാത്ര 2.0” യുടെ ഫ്ലാഗിംഗിന് ശേഷം ചെന്നൈയില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന സംസാരിക്കുകയായിരുന്നു അദ്ദേഹം. “സാങ്കേതികവിദ്യ യഥാര്‍ത്ഥത്തില്‍ ലോകത്തെ ദ്രുതഗതിയില്‍ പരിവര്‍ത്തനം ചെയ്യുന്നു, മാത്രമല്ല അതിന്റെ ഉപയോഗങ്ങള്‍ ഈ ഗ്രഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നു” അദ്ദേഹ൦ പറഞ്ഞു.

ഓരോ പൈലറ്റും പ്രതിമാസം 50,000 മുതല്‍ 80,000 രൂപ വരെ സമ്ബാദിക്കുമെന്നും ഇത് ഏകദേശം 6,000 കോടി രൂപയുടെ തൊഴില്‍ അവസരങ്ങൾ നല്‍കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 775 ജില്ലകളിലായി സംഘടിപ്പിക്കുന്ന ഗരുഡയുടെ ഡ്രോണ്‍
സ്‌കില്ലിംഗ് ട്രെയിനിംഗ് കോണ്‍ഫറന്‍സ് 10 ലക്ഷം യുവാക്കളില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. രാജ്യത്ത് 200-ലധികം ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വരും ദിവസങ്ങളില്‍ ഈ എണ്ണം വര്‍ദ്ധിക്കുമെന്ന് അദ്ദേഹ൦ പറഞ്ഞു.

Leave a Reply