You are currently viewing ഇന്ത്യ ബില്യൺ ഡോളറിൻ്റെ  വാഴപ്പഴം കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നു

ഇന്ത്യ ബില്യൺ ഡോളറിൻ്റെ  വാഴപ്പഴം കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നു

ന്യൂഡൽഹി, ഡിസംബർ 28: വിമാന മാർഗ്ഗം ഉപേക്ഷിച്ച് കടൽ വഴി ഇന്ത്യ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളറിന്റെ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നു. മഹാരാഷ്ട്രയിൽ നിന്ന് നെതർലൻഡ്സിലേക്ക് നേന്ത്രപ്പഴം വിജയകരമായി കയറ്റി അയച്ചതിനെ തുടർന്നാണ് ഈ ആലോചന ഉണ്ടാകുന്നത്. ഇതിലൂടെ വേഗത്തിൽ പഴുക്കുന്ന പഴങ്ങൾക്ക് സമുദ്രഗതാഗതത്തിന്റെ സാധ്യത തെളിയുകയാണ്.

” പരിമിതമായ അളവുകളും പഴുക്കുന്ന സമയവും കാരണം മിക്ക പഴങ്ങളും വിമാനം വഴിയാണ് കയറ്റുമതി ചെയ്യുന്നത്” ഒരു ഔദ്യോഗിക വക്താവ് വിശദീകരിക്കുന്നു.  എന്നാൽ കയറ്റുമതി വർധിപ്പിക്കുന്നതിൽ ലക്ഷ്യം വച്ച്, വാഴപ്പഴം, മാമ്പഴം, മാതളനാരകം, ചക്ക എന്നിവയുൾപ്പെടെ വിവിധതരം പഴങ്ങൾക്കും പച്ചക്കറികൾക്കും വേണ്ടി ഇന്ത്യ ഇപ്പോൾ കടൽ മാർഗ്ഗം അലോചിക്കുകയാണ്.

 ഇതിനായി പഴയങ്ങൾ പഴുക്കുന്ന സമയം , യാത്രാ ദൈർഘ്യം, പാകമാകൽ , വിളവെടുപ്പ് സമയം എന്നിവ വിശദമായി പഠിക്കുന്നു, ഇത് കൂടാതെ കർഷകർക്കുള്ള പരിശീലന പരിപാടികളും നടപ്പിലാക്കുന്നു. കടൽ വഴിയുള്ള ദീർഘയാത്രയ്ക്ക് അവരുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിന് ആവശ്യമായ അറിവും സാങ്കേതികതകളും നല്കി അവരെ സജ്ജമാക്കുന്നു.

 ഓരോ പഴങ്ങളും പച്ചക്കറികളും അതിന്റേതായ  വെല്ലുവിളികൾ സൃഷ്ടിക്കുന്നു,  ഒരോന്നിനും വ്യത്യസ്തമായ പ്രോട്ടോക്കോളുകൾ ആവശ്യമാണ്. ഫാമിൽ നിന്ന് വിദേശ തീരങ്ങളിലേക്കുള്ള യാത്ര ശ്രദ്ധാപൂർവം ക്രമീകരിക്കപ്പെടും, ഇന്ത്യൻ കൃഷിയുടെ ഈ ഫലങ്ങൾ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ പുതുമയും രുചിയും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കും.

 കടൽ വഴിയുള്ള കയറ്റുമതിയിലേക്കുള്ള ഈ മാറ്റം ഇന്ത്യൻ കർഷകർക്ക് സാമ്പത്തിക ഉത്തേജനം മാത്രമല്ല, വൈവിധ്യമാർന്ന പഴങ്ങൾക്കും പച്ചക്കറികൾക്കും അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനവും വാഗ്ദാനം ചെയ്യുന്നു. ഈ സംരംഭത്തിന്റെ വിജയം ഇന്ത്യൻ കാർഷിക കയറ്റുമതിയിൽ ഒരു പുതിയ യുഗത്തിന് വഴിയൊരുക്കും.

Leave a Reply