കഴിഞ്ഞ വർഷം ടെക് ശതകോടീശ്വരൻ എലോൺ മസ്‌ക് ഏറ്റെടുത്തതിനെത്തുടർന്ന് ട്വിറ്ററിൻ്റെ പരസ്യദാതാക്കൾ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ തങ്ങളുടെ പരസ്യങ്ങൾ വെട്ടിക്കുറച്ചതായും ട്വിറ്ററിൻ്റെ മൊത്തം പരസ്യവരുമാനത്തിൽ ഡിസംബറിൽ 71 ശതമാനം കുറവുണ്ടായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എങ്കിലും ട്വിറ്റർ പരസ്യദാതാക്കളെ ആകർഷിക്കാനുള്ള നടപടികൾ എടുത്തു തുടങ്ങി . ചില സൗജന്യ പരസ്യങ്ങൾ വാഗ്ദാനം ചെയ്തും, രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം നീക്കിക്കൊണ്ടും, കമ്പനികൾക്ക് അവരുടെ പരസ്യങ്ങളുടെ സ്ഥാനനിർണ്ണയത്തിൽ കൂടുതൽ നിയന്ത്രണം അനുവദിച്ചുകൊണ്ടും അവരെ തിരികെ ആകർഷിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ബ്രാൻഡുകൾ അവധിക്കാലത്ത് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാൽ ഈ മാസങ്ങൾ പരമ്പരാഗതമായി ഉയർന്ന പരസ്യച്ചെലവിന്റെ സമയമാണെങ്കിലും നവംബറിൽ ട്വിറ്ററിൻ്റെ പരസ്യ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 55 ശതമാനം കുറഞ്ഞു, ഇത് മാത്രമല്ല കമ്പനിയുടെ പ്രതിദിന വരുമാനം 40 ശതമാനം കുറയുകും ചെയ്തു..
ആഡംബര വാഹന നിർമാതാക്കളായ ഓഡി, ഫോർഡ്, ടെക് ഭീമൻമാരായ എച്ച്പി, ഡെൽ, ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റാ കൊക്കകോള, വെറൈസൺ, എടി ആൻഡ് ടി, വെൽസ് ഫാർഗോ, അമേരിക്കൻ എക്സ്പ്രസ്, തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ ട്വിറ്ററിൽ നിന്ന് പരസ്യങ്ങൾ പിൻവലിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
ഒക്ടോബറിൽ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ, മികച്ച 100 ട്വിറ്റർ പരസ്യദാതാക്കളിൽ 50 പേരും പ്ലാറ്റ്‌ഫോമിലെ പരസ്യം നിർത്തിയതായി കരുതപെടുന്നു