You are currently viewing ഇസ്ഫഹാനിലെ പ്രതിരോധ ഫാക്ടറിയിൽ നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ

ഇസ്ഫഹാനിലെ പ്രതിരോധ ഫാക്ടറിയിൽ നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ

  • Post author:
  • Post category:World
  • Post comments:0 Comments

ശനിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്നും മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചതായും പ്രതിരോധ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.  മൂന്ന് ഡ്രോണുകൾ ഇറാൻ വ്യോമ പ്രതിരോധം വെടിവെച്ചിട്ടതായി റിപ്പോർട്ടുണ്ട്

ആരാണ് ആക്രമണം നടത്തിയതെന്ന്  മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിനടുത്തുള്ള ഒരു വ്യാവസായിക മേഖലയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി ഇറാന്റെ സ്റ്റേറ്റ് ടിവി പറഞ്ഞു, പക്ഷെ  കാരണം എന്തെന്ന് വ്യക്ക്തമാക്കിയിട്ടില്ല.

ഇറാനും ഇസ്രയേലും വളരെക്കാലമായി നിഴൽ യുദ്ധത്തിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്നു.
2021 ഏപ്രിലിൽ, ഇറാൻ അതിന്റെ ഭൂഗർഭ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതിന് ഇസ്രായേലിനെ കുറ്റപ്പെടുത്തി, അത് അതിന്റെ സെൻട്രിഫ്യൂജുകൾക്ക് കേടുവരുത്തി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല, എന്നാൽ ആണവ കേന്ദ്രത്തിൽ  വിനാശകരമായ സൈബർ ആക്രമണം രാജ്യം നടത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തു.  രാജ്യത്തിന്റെ രഹസ്യ സൈനിക യൂണിറ്റുകളോ മൊസാദ് രഹസ്യാന്വേഷണ ഏജൻസിയോ നടത്തുന്ന പ്രവർത്തനങ്ങൾ ഇസ്രായേൽ സാധാരണ അംഗീകരിക്കാറില്ല

2020-ൽ, തങ്ങളുടെ ഉന്നത ആണവ ശാസ്ത്രജ്ഞനെ കൊന്നൊടുക്കിയ  ആക്രമണത്തിന് ഇസ്രായേലിനെ ഇറാൻ കുറ്റപ്പെടുത്തി.
തങ്ങളുടെ ആണവ പരിപാടികൾ തികച്ചും സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നാണ് ഇറാൻ്റെ വാദം

Leave a Reply