You are currently viewing ഉറക്കക്കുറവ് അലട്ടുന്നുണ്ടോ?<br>എങ്കിൽ പഴം കഴിക്കുന്നത് ശീലമാക്കൂ

ഉറക്കക്കുറവ് അലട്ടുന്നുണ്ടോ?
എങ്കിൽ പഴം കഴിക്കുന്നത് ശീലമാക്കൂ

ഉറക്കക്കുറവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അനേകം പേർ നമ്മുടെ ഇടയിൽ ഉണ്ട്
പല കാരണങ്ങൾകൊണ്ട് ഉറക്കക്കുറവ് ഉണ്ടാകാം .മാനസിക സമ്മർദ്ദം പ്രമേഹം ഉദരരോഗങ്ങൾ കൂടാതെ മറ്റു പല രോഗങ്ങൾക്ക് അനുബന്ധം ആയും ഉറക്കക്കുറവ് ഉണ്ടാകാം . ഉറക്കക്കുറവ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്
പ്രായം കൂടിയവരിൽ ആണ്

രാത്രിയിൽ നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ പിറ്റേന്ന് പകലത്തെ ജീവിതം ദുരിതപൂർണ്ണം ആണ്ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ, ശ്രദ്ധക്കുറവ്
ഉയർന്ന രക്തസമ്മർദ്ധം അങ്ങനെ പലതും അലട്ടികൊണ്ടിരിക്കും

ഉറക്കക്കുറവ് ഒരു ദീർഘനാളത്തെ പ്രശ്നമാകുമ്പോൾ പലരും ഉറക്കഗുളികയെ ആശ്രയിക്കുന്നു .
ഉറക്കഗുളികയുടെ  ഉപയോഗം കാലക്രമേണ പല ആരോഗ്യപ്രശ്നങ്ങളും പുതുതായി ഉണ്ടാക്കിയേക്കാം .
പക്ഷേ  നമ്മൾ അറിഞ്ഞിരിക്കണ്ട ഒരു കാര്യം അതായതുഉറക്കക്കുറവിന്
പ്രകൃതിയിൽ നിന്നു തന്നെ പരിഹാരമുണ്ടു.
പ്രമേഹരോഗികൾ അല്ലാത്തവർക്ക്
ഈ പോംവഴി നോക്കാവുന്നതാണ്
എന്നും പഴം (ഏത്തപ്പഴം ഏറ്റവും അനുയോജ്യം) കഴിക്കുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ നല്ല ഉറക്കം രാത്രി ലഭിക്കുന്നതാണ്

ഇതിന് കാരണം പഴത്തിൽ അങ്ങിയിട്ടുള്ള മഗ്നീഷ്യം ആണ്.ഉറക്കത്തിനു ആവശ്യമായ മെലറ്റോണിൻ എന്ന ഹോർമോണിൻ്റെ
ഉൽപ്പാദനത്തെ മഗ്നീഷ്യം
പരിപോക്ഷിപ്പിക്കുന്നു

കൂടാതെ പഴത്തിൽ ഉയർന്നതോതിൽ  ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ്
അടങ്ങിയിട്ടുണ്ട് ,ഇത് ശാന്തമായി ഉറങ്ങാൻ സഹായിക്കുന്നു.

ഇതിനു പുറമേ മറ്റ് പോഷകങ്ങളുടെയും ഒരു കലവറയാണ് പഴം. പൊട്ടാസ്യവും കാർബോഹൈഡ്രേറ്റുകളും
നല്ല തോതിൽ അടങ്ങിയിട്ടുണ്ട് .
നല്ല ഉറക്കത്തിന് അനിവാര്യമായ ഘടകങ്ങളാണ് ഇവ

Leave a Reply