ആൽഫബെറ്റിന്റെ പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് പോയതിനുശേഷം ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, സെർജി ബ്രിൻ ഗൂഗിളിൻ്റെ എഐ മോഡലായ ജെമിനിയുടെ വികസനത്തിൻ്റെ ഭാഗമാകാൻ തിരിച്ചെത്തി.
വാൾ സ്ട്രീറ്റ് ജേണലിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, 2019 ൽ കമ്പനിയിലെ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ബ്രിൻ, കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയുടെ ഓഫീസുകളിൽ പതിവായി വന്നു പോകുന്നു.ഗൂഗിളിന്റെ എഐ പദ്ധതിയായ ജെമിനിയിൽ പ്രവർത്തിക്കുന്ന ഗവേഷകരുമായി അദ്ദേഹം സജീവമായി സഹകരിക്കുന്നതായി അറിയുന്നു.
2019 ഡിസംബറിൽ, ഗൂഗിളിന്റെ സഹസ്ഥാപകരായ സെർജി ബ്രിനും ലാറി പേജും ആൽഫബെറ്റിലെ തങ്ങളുടെ എക്സിക്യൂട്ടീവ് റോളുകൾ ഉപേക്ഷിച്ചു, കമ്പനിയുടെ നിയന്ത്രണം നിലവിലെ സിഇഒ സുന്ദർ പിച്ചൈക്ക് കൈമാറി. എന്നിരുന്നാലും, ഇരുവരും കമ്പനിയുടെ ബോർഡിൽ തുടരുന്നു.
ജെമിനിയിലെ ബ്രിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്, പുതിയ എഎ ഗവേഷണത്തെക്കുറിച്ചുള്ള പ്രതിവാര ചർച്ചകൾ ജീവനക്കാരുമായി നടത്തുന്നു. ജീവനക്കാരെ സംമ്പന്ധിക്കുന്ന തീരുമാനങ്ങളിലും, പ്രത്യേകിച്ച് വളരെ പ്രാധാന്യമുള്ള ഗവേഷകരെ റിക്രൂട്ട് ചെയ്യുന്നതിലും അദ്ദേഹം ഒരു പങ്കുവഹിച്ചിട്ടുണ്ട്. പിച്ചൈയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ആൽഫബെറ്റിന്റെ ചാൾസ്റ്റൺ ഈസ്റ്റ് ബിൽഡിംഗിലാണ് ഈ ജോലികളിൽ ഭൂരിഭാഗവും നടക്കുന്നത്. എഎ പ്രോജക്‌റ്റിലേക്കുള്ള ബ്രിന്റെ സംഭാവനകളെ സുന്ദർ പിച്ചൈ പ്രോത്സാഹിപ്പിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്‌തിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.
സെർജി ബ്രിൻ എഐ-യിൽ പ്രത്യേക താല്പര്യമുള്ള വ്യക്തിയാണ്, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എഐ സാങ്കേതിക വിദ്യയിൽ ഗൂഗിൾ അതിന്റെ എതിരാളികളുടെ പിന്നിലാകാതിരിക്കാൻ ശ്രമം നടത്തി വരുന്നു.
ചാറ്റ്ജിപിടി ആരംഭിച്ചതിന് ശേഷം പിച്ചൈ ബ്രിനിനെയും പേജിനെയും പിന്തുണയ്‌ക്ക് വിളിച്ചിരുന്നു എന്ന് ന്യൂയോർക്ക് ടൈംസ് കിഞ്ഞ ഡിസംബറിൽ റിപോർട്ട് ചെയ്തിരുന്നു. ഓപ്പൺഎഐയുടെ ഉൽപ്പന്നവുമായുള്ള മത്സരത്തിൻ്റെ ഭാഗമായി 20-ലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിട്ടിരുന്നതായി അക്കാലത്ത് റിപ്പോർട്ടുണ്ടായിരുന്നു.
മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തത്തിലൂടെ സൃഷ്‌ടിച്ച മെറ്റയുടെ ലാമ 2 ഉൾപ്പെടെ നിരവധി എഎ ഉൽപ്പന്നങ്ങൾ അടുത്തിടെ അനാച്ഛാദനം ചെയ്‌തതോടെ ഗൂഗിളിൻ്റെ ആശങ്കകൾ ചാറ്റ് ജിപിടി-യ്‌ക്കപ്പുറം വികസിച്ചു. എഐ രംഗത്തെ മത്സരം കടുത്തതാണ്, ബ്രിന്റെ വൈദഗ്‌ധ്യവും ഈ മേഖലയോടുള്ള അർപ്പണബോധവും പ്രയോജനപ്പെടുത്തി അതിന്റെ മുൻതൂക്കം നിലനിർത്താൻ ഗൂഗിൾ ശ്രമിക്കുന്നു