You are currently viewing എറണാകുളത്ത് രണ്ട് വിദ്യാർത്ഥികൾക്ക്  നോറോവൈറസ് രോഗബാധ സ്ഥിരീകരിച്ചു

എറണാകുളത്ത് രണ്ട് വിദ്യാർത്ഥികൾക്ക് നോറോവൈറസ് രോഗബാധ സ്ഥിരീകരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

സംസ്ഥാന ആരോഗ്യവകുപ്പ് തിങ്കളാഴ്ച എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് നോറോവൈറസ് രോഗബാധ സ്ഥിരീകരിച്ചു.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് രണ്ട് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ നൊറോവൈറസ് ടെസ്റ്റിൽ പോസിറ്റീവ് ആയിട്ടുണ്ട്.

‘വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഉൾപടെ 62 പേർക്ക്
വയറിളക്കം, വയറുവേദന, ഛർദ്ദി, ഓക്കാനം, ഉയർന്ന താപനില, തലവേദന, ശരീരവേദന തുടങ്ങിയ
നോറോവൈറസിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്ന് രണ്ട് സാമ്പിളുകൾ അന്വേഷണത്തിനായി അയച്ചു, രണ്ടും പോസിറ്റീവായി,’ ഒരു വക്താവ് പറഞ്ഞു

രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവരുടെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും ക്ലാസ് മുറികൾ അണുവിമുക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം കേരളത്തിൽ നോറോവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു, ഇത് ആമാശയത്തിലെയും കുടലിലെയും വീകത്തിനു കാരണമായേക്കാം. കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയിലേക്ക് നയിക്കുന്നു. ഈ അണുബാധ കുട്ടികൾക്കും പ്രായമായവർക്കും മാരകമായേക്കാം.

നൊറോവൈറസ് പ്രധാനമായും രോഗബാധിതരായ ആളുകളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയോ പകരുന്നു. മലിനമായ വെള്ളത്തിലൂടെയും രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം.

.രോഗബാധിതനായ വ്യക്തിയുടെ വിസർജ്യത്തിലൂടെയും ഛർദ്ദിയിലൂടെയും വൈറസ് പടരുമെന്ന് വിശ്വസിക്കപ്പെടുന്നു

Leave a Reply