You are currently viewing ഐക്യം ഉണ്ടെങ്കിൽ യുഡിഎഫിന് അധികാരത്തിൽ എത്താം :<br>കെ മുരളീധരൻ

ഐക്യം ഉണ്ടെങ്കിൽ യുഡിഎഫിന് അധികാരത്തിൽ എത്താം :
കെ മുരളീധരൻ

ഒരുമിച്ചു നിന്നാല്‍ മൂന്നര വര്‍ഷം കഴിഞ്ഞ് കേരളത്തില്‍ യുഡിഎഫിന് അധികാരത്തില്‍ എത്താന്‍  കഴിയുമെന്ന് കെ മുരളീധരന്‍ എം.പി.

ഭരണം നേടിയെടുക്കാൻ കഴിയുമെന്നതിന്റെ സാധ്യതകൾ കാണുന്നുണ്ടെന്നും മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ആശയപരമായ ഭിന്നതകൾ ഉണ്ടായിരുന്നു.പ്രശ്‌നങ്ങള്‍ ചർച്ച ചെയ്തു പരിഹരിക്കാൻ  നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഐഎം മുന്നണിയില്‍ നിന്ന് വേർപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ ആരോപിച്ചു.
മുസ്ലിം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് ആറ് മാസം മുന്‍പ് വരെ സിപിഎം പറഞ്ഞിരുന്നുവെന്ന് മുരളീധരന്‍ ഓർമിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ലീഗ് പരാമര്‍ശം വളരെ ഗൗരവത്തോടെയാണ് ഞങ്ങൾ കാണുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply