ഐബിഎം കോർപ്പറേഷൻ ബുധനാഴ്ച ഏകദേശം 3,900 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. തൊഴിലാളികളുടെ വെട്ടിക്കുറക്കൽ ചെലവു ചുരുക്കലിൻ്റെ ഭാഗമാണെന്ന് കമ്പനി പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വാർഷിക സാമ്പത്തിക ലക്ഷ്യം കൈവരിക്കാത്തതിന്റെ ഫലമായാണ് പിരിച്ചുവിടലുകൾ ഉണ്ടായത്.
കമ്പനിയുടെ ഇടപാടുകാരുടെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കാൻ കമ്പനി ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജെയിംസ് കവനോ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
