You are currently viewing ഓർക്കിഡുകൾ നല്ലവണ്ണം വളരണമെങ്കിൽ ഇങ്ങനെ ചെയ്യുക

ഓർക്കിഡുകൾ നല്ലവണ്ണം വളരണമെങ്കിൽ ഇങ്ങനെ ചെയ്യുക

ഓർക്കിഡ് പൂക്കൾ അതിമനോഹരമാണ്
പക്ഷേ വളർത്തിയെടുക്കുക വിഷമകരവും .നല്ല രീതിയിൽഓർക്കിഡ് വളർന്ന് പുഷ്പിക്കണമെങ്കിൽ മാസങ്ങളും വർഷങ്ങളും എടുത്തേക്കാം
പക്ഷേ ഓർക്കിഡുകൾ നല്ല രീതിയിൽ വളരുകയും പുഷ്പിക്കുകയും ചെയ്യണമെങ്കിൽ ഏതാനും ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് .അൽപം ക്ഷമയും അധ്വാനവും ഉണ്ടെങ്കിൽ നമ്മുടെ വീടും ഉദ്യാനവും ഓർക്കിഡ് പുഷ്പങ്ങളെ കൊണ്ട് അതിമനോഹരം ആക്കാം

ഓർക്കിഡിൻ്റെ വളർച്ചക്കാവശ്യമായ ഏറ്റവും പ്രധാനപെട്ട കാര്യങ്ങൾ ഇവയാണ്

ജലലഭ്യത

ഓർക്കിഡുകൾക്ക് ദിവസം രണ്ടു നേരം വെള്ളം നല്കുകയാണെങ്കിൽ
ഓർക്കിഡുകൾ നല്ലആരോഗ്യത്തോടുകൂടി വളരുന്നത് കാണാം. അല്ലെങ്കിൽ ദിവസം ഒരു നേരമെങ്കിലും നല്കിയിരിക്കണം
ഓർക്കിഡുകളുടെ വളർച്ചയ്ക്ക് ജലത്തിൻറെ ലഭ്യത വളരെ അനിവാര്യമാണ്

നല്ല പോട്ടിംഗ്

കഴിവതും വായുസഞ്ചാരമുള്ള
പോട്ടിൽ തന്നെ ഓർക്കിഡുകൾ വളർത്താൻ ശ്രമിക്കുക ചകിരിയും
കരിയും ഓടിൻ്റെ കഷ്ണങ്ങളും ചേർത്തുള്ള മിശ്രിതമാണ് ഏറ്റവും അനുയോജ്യം

സൂര്യ പ്രകാശത്തിൻറെ ലഭ്യത

ഓർക്കിഡ് നല്ല രീതിയിൽ പുഷ്പിക്കാൻ ഏറ്റവും ആവശ്യം ഉള്ളതു
സൂര്യ പ്രകാശമാണ് . ഓരോ ഓർക്കിഡ് ഇനത്തിനും പ്രത്യേക അളവിലാണ് സൂര്യപ്രകാശത്തിന് ആവശ്യകത. ഡെൻഡ്രോബിയം കാറ്റ്ലിയ
വാൻഡ മുതലായവയ്ക്കു കൂടുതൽ സൂര്യപ്രകാശം ആവശ്യമുണ്ട്
ഫെനോപ്സിസ് പോലെയുള്ള ഇനങ്ങൾക്ക് സൂര്യപ്രകാശം കുറച്ചുമതി
അനുയോജ്യമായ രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത്
ഓർക്കിഡ് വളർത്തിയാൽ മാത്രമേ
നല്ല വളർച്ചയും നിറയെ പുഷ്പങ്ങളും ലഭിക്കുകയുള്ളൂ

വളം ആവശ്യത്തിനുമാത്രം

ആവശ്യത്തിനുമാത്രം വളം നല്കുക. കൂടുതൽ ചെയ്താൽ ഓർക്കിഡിനെ ദോഷകരമായി ബാധിക്കും
രാസവളം ചെയ്യുന്നുണ്ടെങ്കിൽ
അതോടൊപ്പം നല്ല രീതിയിൽ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാനും മറക്കരുത്
ജൈവവളങ്ങൾ ആണെങ്കിൽ
മാസത്തിൽ ഒന്നോ രണ്ടോ തവണ കൊടുക്കാം

കീടങ്ങളിൽ നിന്നുള്ള പരിരക്ഷ

ഓർക്കിഡുകൾ പലതരത്തിലുള്ള കീടങ്ങളുടെ ആക്രമണത്തിന്
വിധേയരാകാറുണ്ട് . ഒച്ചുകളും സ്ഥിരം ശല്യക്കാർ ആണ് .ആവശ്യമായ പ്രതിരോധനടപടികൾ
സമയോചിതമായി എടുത്തില്ലെങ്കിൽ
ഓർക്കിഡുകൾ പൂർണമായി നശിപ്പിക്കപെടാൻ സാധ്യതയുണ്ടു.
മാസത്തിൽ ഒരു തവണയെങ്കിലും
ഫംഗിസൈഡ് സ്പ്രേ ചെയ്താൽ നല്ലതായിരിക്കും. അതുപോലെ
ഒച്ചുകൾ ഉണ്ടെങ്കിൽ കണ്ടെത്തി അവയെനിർമാർജനംചെയ്യണം .നിരന്തരമായുള്ള ശ്രദ്ധയാണ് ഓർക്കിഡുകളെ കീടങ്ങളിൽ നിന്നു സംരക്ഷിക്കാൻ ഉള്ള ഒരേയൊരു മാർഗം

എല്ലാറ്റിനും ഉപരി നല്ല സൂര്യപ്രകാശവും ജലലഭ്യതയും ഉണ്ടെങ്കിൽ തന്നെ ഓർക്കിഡുകൾ നല്ല രീതിയിൽ വളരുകയും പുഷ്പിക്കുകയും ചെയ്യുന്നത് കാണാം

Leave a Reply