You are currently viewing ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഈ വർഷത്തെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ നേടി.

‘ഓൾ ദാറ്റ് ബ്രീത്ത്സ്’ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഈ വർഷത്തെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ നേടി.



പരിക്കേറ്റ പക്ഷികളെ രക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ഡൽഹിയിലെ വസീറാബാദിലെ തങ്ങളുടെ തകർന്ന നിലവറയിൽ ജോലി ചെയ്യുന്ന സഹോദരങ്ങളായ മുഹമ്മദ് സൗദിന്റെയും നദീം ഷെഹ്‌സാദിന്റെയും കഥ പറയുന്ന ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ എന്ന ചിത്രം ഓസ് കാർ നോമിനേഷൻ നേടി.
ചലച്ചിത്ര നിർമ്മാതാവ് ഷൗനക് സെൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്

ഇതാദ്യമായല്ല ചിത്രം രാജ്യത്തിന് നേട്ടങ്ങൾ സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം, കാൻ 2022 ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്ററികൾക്കുള്ള സമ്മാനം ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ നേടിയിരുന്നു

മറ്റൊരു ഇന്ത്യൻ ചിത്രമായ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ ഈ വർഷത്തെ ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടി. ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

41 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാർത്തികി ഗോൺസാൽവസാണ്. തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തിൽ അനാഥരായ രണ്ട് ആനക്കുട്ടികളെ ദത്തെടുക്കുന്ന കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Leave a Reply