കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് യാത്രക്കാർ മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. ഇന്നു രാവിലെ 10.40നാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം റീഷയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. തീപിടിക്കുമ്പോൾ കാറിൽ ആറ് യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
കാറിന്റെ പിൻസീറ്റീൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി പറയുന്നു.
മരിച്ച യാത്രക്കാർ കാറിന്റെ മുൻ സീറ്റുകളിൽ ഇരിക്കുകയായിരുന്നു.
കാറിന്റെ വലതുവശത്ത് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് കരുതുന്നു.പോലിസ് അന്വഷണം നടത്തും