കശ്മീരിലെ ബന്ദിപ്പോര, ഗന്ദർബാൽ പ്രദേശത്ത് ഹിമപാതം .കൂടുതൽ ജില്ലകളിൽ ജാഗ്രതാ നിർദേശം
വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസിലെ ജുർനിയാൽ ഗ്രാമമായ തുലൈൽ പ്രദേശത്താണ് ഹിമപാതം ഉണ്ടായത്, എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എംഇഐഎൽ) വർക്ക്ഷോപ്പ് നടത്തുന്ന സ്ഥലമായ ഗന്ദർബാലിലെ സർബൽ മേഖലയിലും തീവ്രത കുറഞ്ഞ ഹിമപാതമുണ്ടായി.
സംഭവത്തിൽ ആളപായവും നാഷ നഷ്ടങ്ങും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ജെകെ എസ്‌ഡിഎംഎ) ഹിമപാത മുന്നറിയിപ്പ് നൽകി ‘ഉയർന്ന അപകട’ മുന്നറിയിപ്പ് ആണ് നല്കിയിട്ടുള്ളത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ കുപ്‌വാര ജില്ലയുടെ 2000 മീറ്ററിനു മുകളിൽ ഒരു ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്