You are currently viewing കാറിൽ എലി ശല്യം ഉണ്ടോ ?<br>ഇങ്ങനെ ചെയ്തു നോക്കൂ

കാറിൽ എലി ശല്യം ഉണ്ടോ ?
ഇങ്ങനെ ചെയ്തു നോക്കൂ

  • Post author:
  • Post category:Kerala
  • Post comments:0 Comments

കാറിൽ എലി കയറി കൂടിയാൽ പിന്നെ ബുദ്ധിമുട്ടാണ് കാരണം മിക്കവാറും എലി അവിടെ സ്ഥിരതാമസമാക്കും.
എലികൾ പലതരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കാം വയറുകൾ കടിച്ചു മുറിക്കുക കാറിൽ സൂക്ഷിച്ച കടലാസുകളും വിലപിടിപ്പുള്ള വസ്തുക്കളും നശിപ്പിക്കുക ,സീറ്റുകൾ കടിച്ചു കീറുക,അങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക.അതുകൂടാതെ എലിയുടെ വിസർജ്യങ്ങൾ പലതരത്തിലുള്ള രോഗാണുക്കളെടെയും വാഹകരാണ്

എങ്ങനെയാണ് കാറിൽ എലികൾ കയറി കൂടുന്നത് ?കാറിൻറെ പല സ്ഥലങ്ങളിൽ ഉള്ള സുഷിരങ്ങളിലൂടെയാണു എലികൾ സാധാരണ അകത്തു കടക്കുന്നതു കാറിൻറെ എയർ കണ്ടീഷനിങ് സംവിധാനത്തിൻ്റെ എയർ ഡക്റ്റ് (air duct) വഴിയും ,അടച്ചു പൂട്ടാത്ത വിൻഡോ ഗ്ലാസ്(window glass) വഴിയും എലികൾ അകത്ത് പ്രവേശിക്കാൻ സാധ്യതയുണ്ട് . കാറിൽ ഉപേക്ഷിക്കുന്ന ഭക്ഷണപദാർത്ഥം കഴിച്ചു അത് അവിടെ തന്നെ ജീവിക്കുന്നു .

പലരീതിയിലും എലിയേ പുറത്താക്കാൻ ശ്രമിക്കാറുണ്ട് സ്പ്രേ ചെയ്തും വിഷം വച്ചും എലി കെണി വച്ചും നോക്കാറുണ്ട് പലപ്പോഴും ഇത് ഫലവത്താകാറില്ല കാരണം എലി ഒന്ന് പോയാൽ അടുത്തതു വരും അതുകൊണ്ട് പ്രശ്നം പിന്നെയും ആവർത്തിച്ചു വരാം .എങ്കിലും വളരെ ഫലപ്രദമായ ഒരു മാർഗം നമ്മുടെ സ്വീകരിക്കാവുന്നതാണ് .
നാട്ടിൽ സുലഭമായി കിട്ടുന്ന പുകയില നനച്ച് അതിനെ ചെറിയകഷണങ്ങളാക്കി കാറിൻറെ ഡിക്കിയിലും സീറ്റിനടിയിലും ഡോറിൻ്റെ സൈഡുകളിലും ഇട്ടാൽ പിന്നെ എലി അടുക്കില്ല .
പുകയിലയുടെ ഗന്ധം എലികൾക്ക് അസഹനീയമാണ് .
വളരെ ചെലവ് കുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതും
ഫലപ്രദവുമായ ഒരു പ്രതിവിധിയാണ് ഇതു.

Leave a Reply