കാലിഫോർണിയയിലെ വീട്ടിൽ നടന്ന വെടിവെപ്പിൽ ആറുപേർ മരിച്ചു
തിങ്കളാഴ്ച കാലിഫോർണിയയിലെ ഗോഷെനിലെ ഒരു വീട്ടിൽ നടന്ന വെടിവയ്പ്പിൽ 17 വയസ്സുള്ള അമ്മയും, ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. സംബവത്തെ ഭയാനകമായ കൂട്ടക്കൊലയെന്ന് അധികൃതർ വിശേഷിപ്പിച്ചു.
രണ്ട് പ്രതികളെങ്കിലും അക്രമത്തിൽ പങ്കെടുത്തിട്ടുണ്ട് ഉണ്ടെന്ന് പോലീസ് കരുതുന്നു.
പൂർവ്വ വൈരാഗ്യം ആയിരിക്കാം കൊലപാതകത്തിനു കാരണം എന്ന് പോലീസ് പറഞ്ഞു. “ഈ അക്രമത്തിൽ ഗുണ്ടാസംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു .അതുപോലെ തന്നെ മയക്കുമരുന്ന് അന്വേഷണത്തിനും സാധ്യതയുണ്ടെന്നും ഞങ്ങൾ കരുതുന്നു” പോലീസ് പറഞ്ഞു.
ഒന്നിലധികം വെടിയൊച്ചകൾ കേട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അധികൃതർ സംഭവസ്ഥലത്തെത്തി കൊല്ലപെട്ടവരെ കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ ചിലരെ തെരുവിലും മറ്റു ചിലരെ വീട്ടിലും കണ്ടെത്തി.
അധികൃതർ സംഭവസ്ഥലത്തെത്തിയപ്പോൾ ഒരാളെ ജീവനോടെയും മുറിവേറ്റ നിലയിലും കണ്ടെത്തി, പിന്നീട് ഒരു ആശുപത്രിയിൽ അദ്ദേഹം മരിച്ചതായി പോലീസ് പറഞ്ഞു.
കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.