കാലിഫോർണിയയിൽ കൂട്ട വെടിവയ്പ്പ് നടത്തിയ പ്രതി പോലീസിനെ കണ്ട് ആത്മഹത്യ ചെയ്തു

ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൂട്ട വെടിവയ്പ്പിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഏഷ്യൻ വംശജനായ 72കാരനാണ് പ്രതി.  വാനിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.  പോലീസ് വളഞ്ഞ ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ശനിയാഴ്ച രാത്രി കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ മോണ്ടെറി പാർക്കിൽ നടന്ന ചൈനീസ് ലൂണാർ ന്യൂ ഇയർ പാർട്ടിക്ക് നേരെയാണ് ഇയാൾ വെടിയുതിർത്തത്.

ലോസ് ഏഞ്ചൽസിൽ നിന്ന് 13 കിലോമീറ്റർ കിഴക്കായാണ് മോണ്ടേറി പാർക്ക് സ്ഥിതി ചെയ്യുന്നത്.  നഗരത്തിലെ 61,000 ജനസംഖ്യയുടെ 65 ശതമാനവും ഏഷ്യൻ വംശജരാണ്.  ഈ വർഷം യുഎസിൽ നടന്ന ഏറ്റവും വലിയ വെടിവെപ്പാണിത്. 

Leave a Reply