You are currently viewing കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫോബ്സ് പട്ടികയില്‍ വീണ്ടും ഇടം നേടി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫോബ്സ് പട്ടികയില്‍ വീണ്ടും ഇടം നേടി

ഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രഗൽഭരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്സ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. നൈക സ്ഥാപകന്‍ ഫാല്‍ഗുനി നായര്‍,ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍-ഷാ, എച്ച്‌സിഎല്‍ടെക് ചെയര്‍പേഴ്‌സണ്‍ റോഷിനി നാടാര്‍ മല്‍ഹോത്ര, സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച്‌ .

ബയോകോണ്‍ ലിമിറ്റഡിന്റെയും ബയോകോണ്‍ ബയോളജിക്സ് ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണും സ്ഥാപകനുമായ മസുംദാര്‍-ഷാ ആണ് ഫോബ്സിൻ്റെ പട്ടികയിലുള്ള മറ്റൊരു വനിത.

ഫോബ്‌സ് പട്ടികയില്‍ 36-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ നാലാം തവണയാണ് പട്ടികയില്‍ സ്ഥാനം നേടുന്നത്. 2021-ല്‍ 37-ാം സ്ഥാനവും 2020-ല്‍ 41-ാം സ്ഥാനത്തും 2019-ല്‍ 34-ാം സ്ഥാനത്തുമായിരുന്നു കേന്ദ്രമന്ത്രി.

Leave a Reply