കേരളത്തിനു അനുയോജ്യമായ ഫിൻലൻഡിന്റെ വിദ്യാഭ്യാസ മാതൃകകൾ സംസ്ഥാന സർക്കാർ സ്വീകരിക്കും, കൂടാതെ ഫിൻലൻഡിന്റെ സഹായത്തോടെ അധ്യാപക പരിശീലനം നവീകരിക്കുന്നതിനുള്ള സാധ്യതകളും പരിേശാധിക്കും.
കേരളം സന്ദർശിക്കുന്ന ഫിന്നിഷ് ഉദ്യോഗസ്ഥരുടെ സംഘവുമായി ബുധനാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 21 മുതൽ 25 വരെ ഫിന്നിഷ് പ്രതിനിധി സംഘവും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും, അധ്യാപക പരിശീലനം,
ശാസ്ത്ര, ഗണിതശാസ്ത്ര, വിശയങ്ങളിലെ ക്ലാസ് റൂം ആശയ വിനമയ രീതികൾ, , അധ്യാപക നേതൃത്വം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ പ്രധാനമായും നടന്നത്. ഈ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഈ വർഷം മെയ് മാസത്തിൽ, സംസ്ഥാനത്ത് നിന്നുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഫിൻലൻഡ് സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു.
ഫിൻലൻഡിൽ നിന്നുള്ള രണ്ടാമത്തെ പ്രതിനിധി സംഘമാണ് സംസ്ഥാനം സന്ദർശിക്കുന്നത്. കഴിഞ്ഞ മാസം, ഒരു പ്രതിനിധി സംഘം സംസ്ഥാനം സന്ദർശിച്ച് പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിലെ സഹകരണം, ശാസ്ത്രത്തിലും ഗണിതത്തിലും ഉപയോഗിക്കുന്ന അധ്യാപന രീതിശാസ്ത്രം, അധ്യാപക പരിശീലനം, മൂല്യനിർണ്ണയ രീതികൾ, ഗവേഷണം എന്നിവയെക്കുറിച്ച് ചർച്ചകൾ നടത്തി. കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഫിൻലാൻഡ് സന്ദർശിച്ചതിനെ തുടർന്നാണ് ഇരു സംഘങ്ങളുമായും ചർച്ച നടത്തിയത്.