ഭാരതത്തിൽ ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്ന
സംസ്ഥാനങ്ങളിൽ മുൻനിരയിൽ കേരളവുമുണ്ട്.
വളരെയധികം ബോധവൽക്കരണങൾ നടക്കുന്നുണ്ടെങ്കിലും
അപകടങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു ഇതിൻ്റെ പ്രധാന കാരണം ചില മാറ്റാത്ത ശീലങ്ങളാണ്.പരിഷ്കൃതമായ ഒരു ഡ്രൈവിങ്ങ് സംസ്കാരം കാലഘട്ടത്തിൻ്റെ ആവശ്യമാണ്
അപകടങ്ങൾ എല്ലാം മറ്റുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണെന്നും തനിക്കൊരിക്കലും സംഭവിക്കില്ല എന്നുള്ള തെറ്റിദ്ധാരണയും, സ്വന്തം ഡ്രൈവിംഗ് കഴിവിലുള്ള :I അമിതമായ ആത്മവിശ്വാസവും ആണ് പലരെയും ഓർക്കാപ്പുറത്ത് അപകടങ്ങളിൽ കൊണ്ടെത്തിക്കുന്നത്
നമ്മുടെ സമൂഹത്തിൽ കാണുന്ന ചില അപകടകരമായ ഡ്രൈവിംഗ് പ്രവണതകൾ ഇവയാണ്
ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്ന ശീലം
ഇപ്പോഴും ഹെൽമറ്റ് ധരിക്കാൻ പലരും മടിക്കുന്നു .ഹെൽമെറ്റ് ധരിക്കാതെ അതു വണ്ടിയിൽ വച്ച് യാത്ര ചെയ്യുന്നവരെയും കാണാം.പോലീസിനെ കണ്ടാൽ മാത്രം എടുത്തു ധരിക്കുന്നവരും ഉണ്ട്.
കാലത്തിനനുസരിച്ച് മാറാനുള്ള വൈമനസ്യം ആണ് ഇതിന് കാരണം
ബൈ റോഡിൽ നിന്ന്
മെയിൻ റോഡിലേക്കുള്ള
ബൈക്കുകളുടെ എടുത്തുചാട്ടം
വളരെ സാധാരണയായി കാണാൻ സാധിക്കുന്നതാണ് മെയിൻ റോഡിലേക്ക് ബൈ റോഡിൽ നിന്നുള്ള ബൈക്കുകളുടെ പെട്ടന്നുള്ള എടുത്തു ചാട്ടം. ഇടതും വലതും നോക്കാതെ ബൈക്കുകൾ നേരെ വന്ന് റോഡിലേക്ക് പ്രവേശിക്കുന്നു എതിർദിശയിൽ നിന്ന് വളരെ സ്പീഡിൽ വരുന്ന വണ്ടികൾ
ഈ ബൈക്കിൽ തട്ടി അപകടമുണ്ടാക്കുന്നു വളരെയധികം പേരുടെ ജീവൻ ഇങ്ങനെ നഷ്ട്ടപെട്ടിട്ടണ്ടു.എങ്കിലും തെറ്റുകൾ പിന്നെയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു
ഇൻഡിക്കേറ്റർ ഇടാതെ വണ്ടി ഓടിക്കുക
ഇന്നത്തെ കാലത്ത് എല്ലാ വാഹനങ്ങളിലും ഇൻഡിക്കേറ്റർ ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ അത് പലരും ഉപയോഗിക്കുന്നില്ല.
ഇൻഡിക്കേറ്റർ ഉപയോഗിക്കുകയാണെങ്കിൽ മറ്റു വാഹനമോടിക്കുന്നവർക്ക്
അത് ശരിയായ സൂചനകൾ നൽകുകയും അപകടങ്ങൾ ഒഴിവാക്കി ഡ്രൈവ് ചെയ്യുവാനും സഹായിക്കുന്നു.
ബ്രൈറ്റ് ലൈറ്റ് ഇട്ടുകൊണ്ട് വണ്ടിയോടിക്കുന്ന ശീലം
വണ്ടി ഓടിക്കുമ്പോൾ നമ്മുടെ സുരക്ഷയ്ക്കാപ്പം. മറ്റുള്ളവരുടെ സുരക്ഷയ്ക്കും പ്രാധാന്യം കൊടുക്കണം.
അതുകൊണ്ട് എതിരെ വാഹനങ്ങൾ വരുമ്പോൾ കഴിവതും ലൈറ്റ് ഡിം ചെയ്തു കൊടുക്കുവാൻ നമ്മൾ ശ്രദ്ധിക്കണം,അങ്ങനെ .ചെയ്തില്ലെങ്കിൽ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡ് വ്യക്തമായി കാണാൻ സാധിക്കാതെ വരികയും അതു മൂലം അപകടങ്ങൾ ഉണ്ടാവുകയും ചെയ്യും. പുറകിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ
അനാവശ്യമായി ബ്രൈറ്റ് ലൈറ്റ് ഉപയോഗിക്കുമ്പോൾ
മുന്നിലെ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടു.
മാത്രമല്ല അത് അവരുടെ ഡ്രൈവിങ്ങിലെ ശ്രദ്ധയെയും ദോഷകരമായി ബാധിക്കുന്നു
റോഡിൽ വണ്ടി ഇട്ടുകൊണ്ട്
മൊബൈൽ ഫോണിൽ സംസാരിക്കുക
റോഡിൽ നിന്നു മാറി വണ്ടി പാർക്ക് ചെയ്യാൻ സ്ഥലമുണ്ടെങ്കിൽ പോലും പലരും വണ്ടി റോഡിൽ ഇട്ടു കൊണ്ട് തന്നെ മൊബൈലിൽസംസാരിക്കുകയും
അല്ലെങ്കിൽ വണ്ടി റോഡിൽ ഉപേക്ഷിച്ചു
മറ്റെന്തെങ്കിലും കാര്യത്തിനു വേണ്ടി പോകുന്നതും സാധാരണ കാഴ്ച്ചയാണ്.
ഈ പ്രവണത റോഡിൽ ഗതാഗത തടസ്സവും അപകടസാധ്യതയും ഉണ്ടാക്കുന്നു