ന്യൂഡൽഹി : ക്യൂബയ്ക്ക് 12,500 ഡോസ് പെന്റാവാലന്റ് വാക്‌സിനുകൾ സംഭാവന ചെയ്യുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാകാശി ലെക്‌ഷിയുടെ ജനുവരി 12 മുതൽ 14 വരെ നടന്ന ക്യൂബ സന്ദർശനത്തിടെയാണ് ഈ തീരുമാനം
സന്ദർശന വേളയിൽ മീനാകാശി ലേഖി ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനലുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി പ്രാധാന്യവും രാഷ്ട്രീയവും സാമ്പത്തികവുമായ സഹകരണവും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പെന്റാവാലന്റ് വാക്സിൻ ഒരു കുട്ടിക്ക് ജീവൻ അപകടപ്പെടുത്തുന്ന 5 മാരക രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു
ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഹിബ് എന്നിവയാണ് ഈ രോഗങ്ങൾ
