കർണാടക ഹിജാബ് നിരോധന ഹർജിയിൽ വാദം കേൾക്കാൻ മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്ന കാര്യം സുപ്രീം കോടതി പരിഗണിക്കും
ന്യൂഡൽഹി: കർണാടകയിലെ സ്കൂളുകളിൽ ഇസ്‌ലാമിക ശിരോവസ്‌ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ വിധി പറയുന്നതിന് മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.
ഫെബ്രുവരി 6 മുതൽ സംസ്ഥാനത്ത് ചില ക്ലാസുകളിൽ നടക്കാനിരിക്കുന്ന പ്രായോഗിക പരീക്ഷകൾ കണക്കിലെടുത്ത് ഇടക്കാല ഉത്തരവ് വേണമെന്ന മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയുടെ വാദങ്ങൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യൻ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് കണക്കിലെടുത്തു.
” പെൺകുട്ടികൾക്ക് 2023 ഫെബ്രുവരി 6 മുതൽ പ്രായോഗിക പരീക്ഷകളുണ്ട്, അവർക്ക് ഹാജരാകുന്നതിന് ഇടക്കാല ഉത്തരവുകൾക്കായി ഈ വിഷയം ലിസ്റ്റ് ചെയ്യേണ്ടതുണ്ട് ” ചില വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിനിധികരിച്ച
മുതിർന്ന അഭിഭാഷക പറഞ്ഞു.
“ഞാൻ അത് പരിശോധിക്കും. ഇത് മൂന്നംഗ ബെഞ്ചിന്റെ വിഷയമാണ്. ഞങ്ങൾ ഒരു തീയതി അനുവദിക്കും,” ചീഫ് ജസ്റ്റിസ് മറുപടി കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 13ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഹിജാബ് വിവാദത്തിൽ വിരുദ്ധ വിധി പുറപ്പെടുവിക്കുകയും കർണാടകയിലെ സ്കൂളുകളിൽ ഇസ്‌ലാമിക ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചതിൽ നിന്ന് ഉണ്ടായ കേസ് തീർപ്പാക്കാൻ ഉചിതമായ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.