ഗബ്രിയേൽ ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനാൽ ന്യൂസിലാൻഡിൽ ചൊവ്വാഴ്ച (ഫെബ്രുവരി 14) ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ന്യൂസിലൻഡിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
നോർത്ത് ഐലൻഡിന്റെ ഭൂരിഭാഗ പ്രദേശങ്ങളിലും വലിയ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയ കാലാവസ്ഥാ പ്രതിഭാസമാണിതെന്ന് എമർജൻസി മാനേജ്‌മെന്റ് മന്ത്രി കീറൻ മക്നൾട്ടി പറഞ്ഞു.ഗബ്രിയേൽ ചുഴലിക്കാറ്റിനെ നേരിടാൻ വേണ്ടിയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചില്ലും റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും തകർച്ചയും അഭിമുഖീകരിക്കുകയാണെന്നും മക്അനുൾട്ടി പറഞ്ഞു.