ഗാർഡിയൻ പത്രത്തിൻ്റെ റിപ്പോർട്ട് പ്രകാരം , രണ്ട് പ്രധാന നഗരങ്ങളിൽ-തലസ്ഥാനമായ കാബൂളിലും മസാർ-ഇ-ഷെരീഫിലും- തീവ്രവാദ സംഘടനയിലെ അംഗങ്ങൾ എല്ലാ ഗർഭനിരോധന മരുന്നുകളും ഉപകരണങ്ങളും നീക്കം ചെയ്യാൻ ഫാർമസികൾക്ക് നിർദ്ദേശം നൽകി.
“അവർ രണ്ട് തവണ തോക്കുകളുമായി എന്റെ കടയിൽ വന്ന് ഗർഭനിരോധന ഗുളികകൾ വിൽക്കരുതെന്ന് ഭീഷണിപ്പെടുത്തി. അവർ കാബൂളിലെ എല്ലാ ഫാർമസികളിലും പതിവായി പരിശോധന നടത്തുന്നു, ഞങ്ങൾ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിർത്തി,” നഗരത്തിലെ ഒരു സ്റ്റോർ ഉടമ പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ പൊതുജനാരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല