You are currently viewing ചാറ്റ്ജിപിടി നമ്മുടെ ലോകത്തെ മാറ്റിമറിക്കും: ബിൽ ഗേറ്റ്സ്

ചാറ്റ്ജിപിടി നമ്മുടെ ലോകത്തെ മാറ്റിമറിക്കും: ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് പിന്തുണയോടെ AI കമ്പനി വികസിപ്പിച്ചെടുത്ത ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ട് സേവനമായ ചാറ്റ്ജിപിടി നിരവധി ഓഫീസ് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് പറഞ്ഞു.

ബിൽ ഗേറ്റ്സ് ജർമ്മൻ ബിസിനസ്സ് ദിനപത്രമായ ഹാൻഡൽസ്ബ്ലാറ്റ്-നോട് ഒരു അഭിമുഖത്തിൽ
പറഞ്ഞു: “ഇതുവരെ, കൃത്രിമ ബുദ്ധിക്ക് എഴുതാനും വായിക്കാനും കഴിയുമായിരുന്നു, പക്ഷേ ഉള്ളടക്കം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ചാറ്റ്ജിപിടി പോലുള്ള പുതിയ പ്രോഗ്രാമുകൾ ഇൻവോയ്സുകളും കത്തുകളും എഴുതാൻ സഹായിക്കുന്നതിലൂടെ നിരവധി ഓഫീസ് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കും. ഇത് നമ്മുടെ ലോകത്തെ മാറ്റും,”

വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചാറ്റ്ജിപിടി വ്യക്തമായ സുചനകൾ നൽകുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അതിൻ്റെ വളർച്ചയിലും പുരോഗതിയിലും അദ്ദേഹം തൃപ്തനാണ്. താൻ എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഗേറ്റ്‌സ് പറഞ്ഞു.

Leave a Reply