You are currently viewing ചീറ്റപ്പുലികളെ കൊണ്ടുവരാൻ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കരാർ ഒപ്പിട്ടു

ചീറ്റപ്പുലികളെ കൊണ്ടുവരാൻ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കരാർ ഒപ്പിട്ടു

ചീറ്റപ്പുലികളെ കൊണ്ടുവരാൻ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കരാർ ഒപ്പിട്ടു

ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് 12 ചീറ്റകളെ മാറ്റി താമസിപ്പിക്കുവാൻ ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ കരാർ ഒപ്പിട്ടതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.ഫെബ്രുവരി 15-നകം ഏഴ് ആണും അഞ്ച് പെൺ ചീറ്റകളും കുനോയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു ദശാബ്ദത്തേക്ക് എല്ലാ വർഷവും 12 ചീറ്റകളെ അയയ്ക്കാനാണ് പദ്ധതിയെന്ന് ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി വകുപ്പ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

  ചീറ്റകളുടെ വംശം പുനർ സൃഷ്ടിക്കാനായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തയ്യാറാക്കിയ  കർമ്മ പദ്ധതി പ്രകാരം ദക്ഷിണാഫ്രിക്ക, നമീബിയ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്യും

പദ്ധതിയുടെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 72-ാം ജന്മദിനത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 17 ന് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ – അഞ്ച് പെണ്ണും മൂന്ന് ആണും – കുനോയിലെ ഒരു ക്വാറന്റൈൻ സംവിധാനത്തിൽ പുനരധിവസിപ്പിച്ചിരുന്നു

നിരന്തരംവേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട മാംസഭോജിയാണ് ചീറ്റ.  ഇന്നത്തെ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ 1947-ൽ അവസാനത്തെ ചീറ്റ ചത്തു, 1952-ൽ ഈ ഇനം വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

Leave a Reply